TOPICS COVERED

പടകൂറ്റന്‍ തോല്‍വിക്കുമേല്‍ പഠനങ്ങള്‍ പലത് നടത്തി, ജനത്തോടകന്നതും ജനമകന്നതും പരിശോധിച്ച് നോക്കി, എന്നിട്ടെന്ത് ഫലം ? പടിപടിയി തിരച്ചുവരവ് നടത്തുമെന്ന് പറയുന്ന അതേ കൂട്ടര്‍ തന്നെ ഒരു മുന്നണിക്കുള്ളില്‍ പലപക്ഷമായി പെരുമാറുന്നു. പ്രതിപക്ഷ ഉപനേതൃപദവിയുടെ പേരിലുള്ള തര്‍ക്കം ഉള്‍മുന്നണി ചര്‍ച്ചകളില്‍ നിന്ന് പരസ്യപ്പോരിലേക്ക് വഴിമാറുന്നത് എന്തുകൊണ്ടാണ്. ?

പിടിവാശിയാണോ ? എങ്കില്‍ ആരുടെ ? പ്രതിപക്ഷ നേതാവ് പിണറായിയുടേയോ ? ആണെന്നാണ് സിപിഐക്കുള്ളിലെ അടക്കം പറച്ചില്‍. ഉപനേതൃപദവി സിപിഎമ്മുകാരനേ വരൂ എന്ന് കട്ടായം പറഞ്ഞ പിണറായി നിലപാട്, വാശി മാത്രമല്ല...

മുന്നണി മര്യാദ ലംഘനം എന്ന് വിലയിരുത്തുക കൂടിയാണ് സിപിഐ. ഇങ്ങനെ ഒന്നും ഒരു തലമുതിര്‍ന്ന നേതാവ് പറയരുതെന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തോട് പറയണേ എന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറയുന്നു. അവിടെ വരെ എത്തി കാര്യങ്ങള്‍. സിപിഎമ്മിലും എല്‍ഡിഎഫിലും പിണറായി പിടിവാശിയോ ? പാര്‍ലമെന്‍ററി പാര്‍ട്ടി പോലും ചേരാനാകാതെ LDF വിയര്‍ക്കുന്നത് ഇത്തരം വാശി കാരണമോ ? അതോ, എല്ലാം ആക്ഷേപം മാത്രമോ