മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് വാര്‍ത്താമാധ്യമങ്ങളുടെ, പ്രതിപക്ഷ ആഭിമുഖ്യമുള്ളവരുടെ കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെടുന്നത് രാജ്യത്ത് പുതിയ കാര്യമല്ല. കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം മുതല്‍ വിവിധ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ ഇതിന്‍റെയെല്ലാം പിന്നില്‍ പ്രവൃത്തിക്കുന്നതായി പല സന്ദര്‍ഭങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ പിണറായി സര്‍ക്കാരും കേട്ടു പഴി. ഇപ്പോള്‍ വിഡി.സതീശന്‍ സര്‍ക്കാരും കേള്‍ക്കുന്നു. സതീശന്‍ സര്‍ക്കാരിനെതിരെ നല്‍കിയ വാര്‍ത്താകാര്‍ഡുകള്‍ അപ്രത്യക്ഷമാകുന്നതിന് പിന്നില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങളാണെന്നും,  കേന്ദ്രത്തില്‍ മോദി എന്ന പോലെ കേരളത്തില്‍ വിഡി പ്രവര്‍ത്തിക്കുകയാണെന്നും ഇടതു പ്രൊഫൈലുകളും നേതാക്കളും ആക്ഷേപിക്കുന്നു. വാര്‍ത്തകള്‍ അപ്രത്യക്ഷമായതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും, മറ്റയോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രണ്ടിലേറെ തവണ, ഒടുവില്‍ ഇന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ വിശദീകരിച്ചു. പരാതി നല്‍കിയാല്‍ അവര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മറുപടി. വിവാദത്തില്‍  വ്യക്തത വന്നോ? സര്‍ക്കാര്‍ വിശദീകരിച്ചോ ? മെറ്റ കണ്ടന്‍റ്്മുക്കുന്നതില്‍ ശരിക്കും

 ആരുടെ ചരടുവലി ?–  കൗണ്ടര്‍ പോയ്ന്‍റിലേക്ക് സ്വാഗതം. 

ENGLISH SUMMARY:

Malayala Manorama Online News highlights the ongoing issue of news content removal from Meta's social media platforms. This situation, where news from media outlets and opposition-leaning individuals is being taken down, is not new in the country, with allegations of government interference being raised multiple times.