TOPICS COVERED

നമ്മുടെ ദേശീയ ചിഹ്നങ്ങള്‍ രാജ്യത്തെ ഒന്നിപ്പിക്കുകയാണോ അതോ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ ആയുധമാവുകയാണോ? ദേശീയഗീതത്തോടുള്ള ആദരം നിയമം കൊണ്ട് നിർബന്ധിതമാക്കേണ്ടതാണോ? ഭരണഘടനാശില്പികൾ അടച്ച അദ്ധ്യായം വീണ്ടും തുറന്നവരുടെ ലക്ഷ്യം ചരിത്രത്തെ വളച്ചൊടിച്ച് സ്വന്തം വശത്താക്കുകയാണോ?

ദേശഭക്തി പ്രകടിപ്പിക്കേണ്ടത് ഗീതം ആലപിച്ചോ ജനക്ഷേമം ഉറപ്പാക്കിയോ ?ചോദ്യചോർച്ച പോലെ രാജ്യത്തിന്‍റെ ഭാവിതലമുറയെ നേരിട്ട് ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങളിൽ മൗനം പാലിക്കുന്നവര്‍ ദേശീയതയുമായി ചാടിവീഴുന്നത് അവസരവാദമോ ദേശസ്നേഹമോ ? പരീക്ഷാ ക്രമക്കേട്,ഗുണനിലവാരമില്ലാത്ത ഉന്നത വിദ്യാഭ്യാസം, തൊഴിൽ ഇല്ലായ്മ തുടങ്ങി യുവാക്കളുടെ യഥാർത്ഥ ആശങ്കകളേക്കാൾ വലുതാണോ വന്ദേമാതാരാലാപനം?

വിയോജിക്കുന്നവരെ ദിമാഗി നക്സല്‍സ് എന്നോ അര്‍ബന്‍ നക്സല്‍സ് എന്നോ പാക്കിസ്ഥാന്‍ ചാരന്‍മാരെന്നോ ആക്ഷേപിച്ചാല്‍ ദേശഭക്തിയാവുമോ ? യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ദേശീയതയെക്കുറിച്ചുള്ള തർക്കത്തിലേക്ക് രാജ്യത്തെ തിരിച്ച് വിടുന്നവരുടെ ലക്ഷ്യമെന്ത് ? എന്താവണം ദേശഭക്തിയുടെ മാനദണ്ഡം ?

ENGLISH SUMMARY:

This article delves into the complex debate surrounding national symbols and their role in unifying or dividing India. It questions whether patriotism should be mandated or demonstrated through actions that ensure public welfare, highlighting concerns about political opportunism and the diversion from pressing issues.