വന്ദേ മാതരം, നമ്മുടെ ദേശീയ ഗീതമാണോ? രാഷ്ട്രീയ ആയുധമാണോ? രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കും ഈ സംശയം തോന്നാം. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണമായും ഭാഗികമായും ആലപിച്ചതും ഒട്ടും ആലപിക്കാതിരുന്നതുമെല്ലാം രാഷ്ട്രീയ ചര്‍ച്ചയാവുകയാണ്. വന്ദേമാതരം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാട്ടി സോണിയ ഗാന്ധിക്കെതിരെ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. സോണിയയും രാഹുലും 24 മണിക്കൂറിനകം മാപ്പ് പറയണമെന്നാണ് ആവശ്യം. മാപ്പ് ആവശ്യപ്പെട്ട് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം സോണിയക്ക് കത്തയച്ചു. വന്ദേമാതരം പൂര്‍ണമായും ആലപിക്കേണ്ടതില്ല എന്നതാണ് തങ്ങളുടെ നിലപാടെന്ന് പറയുന്ന കോണ്‍ഗ്രസിന്, ആ നിലപാടിലുറച്ചു നില്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?  കോണ്‍ഗ്രസ് വന്ദേമാതരത്തെ അപമാനിച്ചെന്ന ബിജെപി ആരോപണം ശരിയാണോ? അതോ മറ്റുവിവാദ വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണോ? കേരളത്തില്‍ വന്ദേമാതരം പാടാതിരുന്നത് ഇടതുപക്ഷത്തെ ഭയന്നിട്ടാണോ? ദേശീയചിഹ്നങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത് ആരാണ്?

ENGLISH SUMMARY:

Vande Mataram is the national anthem of India, sparking debate on whether it's a patriotic song or a political weapon. The recent controversy surrounding its singing during Independence Day celebrations has intensified political discussions.