പത്തൊന്‍പത് ദിവസത്തെ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് ശേഷം പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. സഭയ്ക്കകത്തും പുറത്തും അക്ഷരാര്‍ഥത്തില്‍ പൊരിഞ്ഞ പോരാണ് ഈ സമ്മേളനകാലത്ത് കണ്ടത്. മകരകവാടത്തില്‍ ഭരണ–പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തി കാര്യങ്ങള്‍. വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ചും വിദ്യാഭ്യാസമന്ത്രിയുടെ രാജിയും സര്‍ക്കാരിന് ക്ഷീണമായി. എഫ്സിആര്‍എയും മണ്ഡല
പുനര്‍നിര്‍ണയവുമടക്കം ബില്ലുകള്‍ പാസാക്കാനായില്ല. എന്നാല്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നും പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം ഭരണപക്ഷം തള്ളി. ധാതുഖനന ഭേദഗതിയും നികുതി ഭേദഗതിയും വന്ദേമാതരത്തെ അവഹേളിക്കലിന് ശിക്ഷയുമടക്കം ഏതാനും ബില്ലുകള്‍ ചര്‍ച്ച കൂടാതെ മിനുറ്റുകള്‍ കൊണ്ട് പാസാക്കി. ആദ്യദിനവും അവസാനദിനവും സഭയില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സമ്മേളനത്തിലും ഒരക്ഷരം മിണ്ടിയില്ല. അവസാനദിവസം സ്പീക്കര്‍ നടത്തിയ ചായസല്‍ക്കാരത്തില്‍പ്പോലും പങ്കെടുക്കാതെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പിണങ്ങിപ്പോയി. വര്‍ഷകാല സമ്മേളനം അടിച്ചു പിരിഞ്ഞതെന്ത് ?