മെസിയുടെ പേരിൽ നടന്നത് ദുരൂഹമായ ഇടപാടുകളോ?  സംസ്ഥാന സർക്കാർ പങ്കാളിയായ, രാജ്യാന്തര കരാറിലും കോടികളുടെ സാമ്പത്തിക ഇടപാടുകളിലും സുതാര്യതയില്ലാത്തതെന്ത്? ഉത്തരം പറയാൻ സർക്കാരിന് ബാധ്യതയുള്ള കരാറിന്‍റെ കോപ്പിപോലും സർക്കാർ ഫയലിലില്ല. പൊതുപണം വൻതോതിൽ വിനിയോഗിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരിൻറെ നിരവധി വകുപ്പുകളുടെ സേവനം സ്വകാര്യ കമ്പനിയുടെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചത് അടിസ്ഥാന രേഖകളുടെ പിൻബലമില്ലാതെ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം വിളിക്കുന്നതിന് മുമ്പ് മെസിവരുമെന്ന് രേഖാമൂലം ഉറപ്പുകിട്ടിയിട്ടുണ്ടോയെന്നുപോലും പരിശോധിച്ചില്ല. വകുപ്പറിയാതെ അർജന്‍റൈന്‍ ഫുടബോൾ അസോസിയേഷനുമായി മന്ത്രി നേരിട്ട് കത്തിടപാടുകൾ നടത്തുന്നു. കൃത്യസമയത്ത് പണമടക്കാത്തിനാൽ കരാറില്‍ നിന്ന് പിൻവാങ്ങുമെന്നറിയിച്ച അർജന്‍റൈന്‍ ഫുട്ബോൾ അസോസിയേഷനെതിരെ കടുത്ത നടപടികളെടുക്കുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തുന്നതും വകുപ്പറിയാതെ. മന്ത്രി അയക്കുന്ന സുപ്രധാന മെയിലുകളുടെ കോപ്പി മാർക് ചെയ്യുന്നത് മലപ്പുറത്തുകാരി അധ്യാപികക്ക്. നടപടിക്രമങ്ങൾ പാലിക്കാതെ കലൂർ സ്റ്റേഡിയം കൈമാറിയതില്‍ കണ്ടത് അനാവശ്യ തിടുക്കം.  മെസിയുടെ പേരിൽ മുൻ കായികമന്ത്രിയും സംഘവും ആസൂത്രണം ചെയ്തത് എന്തൊക്കെ? അന്നത്തെ മുഖ്യമന്ത്രിക്ക് അർജന്‍റൈന്‍ ഫുട്ബോൾ അസോസിയേഷൻ കത്തയച്ചെന്ന സ്പോൺസറുടെ അവകാശവാദം പിണറായി വിജയൻ തള്ളുന്നത് എന്തുകൊണ്ടാണ്? സർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്വേഷണത്തിൽ കോടികളുടെ കള്ളക്കളി വെളിപ്പെടുമോ?

ENGLISH SUMMARY:

Messi controversy in Kerala involves allegations of questionable deals and lack of transparency in financial transactions, with the state government potentially benefiting a private company. The ongoing debate questions the legitimacy of contracts and ministerial actions surrounding the event.