TOPICS COVERED

ജനാധിപത്യത്തില്‍ ഭരണാധികാരിയുടെ ഓരോ തീരുമാനവും നിലപാടുകളും പൊതുപരിശോധനയ്ക്ക് വിധേയമാകും. കേരള രാഷ്ട്രീയത്തിലെ പുതിയ വിവാദവും അത്തരത്തിലുള്ളതാണ്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നാട് ദുരിതത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയും വിവാദമായത്. ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണുകയെന്ന സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്ന് ആരോപണം ഉയര്‍ന്നപ്പോഴാണ്, അത് തള്ളി, സംസ്ഥാനത്തിന് ഗുണകരമാകുന്ന, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഹെലിക്കോപ്റ്ററില്‍ അടിയന്തരമായി പോകേണ്ടിവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ചിലപ്പോള്‍ ചില കൂടിക്കാഴ്ചകള്‍ രഹസ്യമായി നടത്തേണ്ടിവരുമെന്നും അതൊന്നും പറയേണ്ട കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ആരാണ് നിക്ഷേപകരെന്ന് വെളിപ്പെടുത്താത്തതും യാത്രയെക്കുറിച്ചുള്ള വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി ആരെയാണ് കണ്ടതെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ലേ? എന്തിനാണ് അത് രഹസ്യമാക്കിവയ്ക്കുന്നത്? 

ENGLISH SUMMARY:

Malayala Manorama Online News reports on the controversy surrounding the Kerala Chief Minister's helicopter travel amidst floods. The opposition alleges the CM misrepresented the reason for the trip, while the CM defends it as essential for investment meetings.