അര്‍ധരാത്രിയിലെ സെല്‍ഫി വിഡിയോ നയതന്ത്രം ഫലം കണ്ടില്ല. വിദ്യാഭ്യാസമന്ത്രിയുടെ രാജി വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ജെന്‍ സി കൂട്ടായ്മ പ്രഖ്യാപിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം പ്രതീക്ഷിച്ചതിലും വലിയ വെല്ലുവിളിയോ മോദി സര്‍ക്കാരിന് സമ്മാനിക്കുന്നത്? ഫാസ്റ്റ് ട്രാക് കോടതിയും പൊതുപരീക്ഷ നിയമഭേദഗതിയും കയ്യില്‍ വച്ചാല്‍ മതിയെന്നോ ന്യൂ ജെന്‍ കിഡ്സ് നരേന്ദ്രമോദിയോട് പറയുന്നത്? 21 കുട്ടികളുടെ ജീവന്‍റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ഏല്‍ക്കണമെന്ന ആവശ്യം ന്യായമല്ലേ? ജനാധിപത്യ രാജ്യത്തെ ഭരണകൂട ഉത്തരവാദിത്തവും രാഷ്ട്രീയ ധാര്‍മികതയും എന്തെന്ന് പഠിപ്പിച്ചേ കുട്ടികള്‍ പിന്‍മാറുകയുള്ളോ? പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ ജെന്‍ സി സമ്മര്‍ദം വിലപ്പോവുമോ ?വിദ്യാഭ്യാസമന്ത്രിയുടെ കസേര തെറിക്കുമോ?

ENGLISH SUMMARY:

The Gen Z collective has declared they will not back down from their protest until the Education Minister resigns, despite attempts at midnight selfie video diplomacy. This youth-led movement presents a significant challenge to the Modi government, demanding accountability for the lives of 21 children.