TOPICS COVERED

 കെഎസ്്യു സംസ്ഥാന അധ്യക്ഷന്‍ സര്‍ക്കാരിന്റെ ഒരു നിയമനത്തില്‍ പരസ്യമായി വിയോജിപ്പ് പറഞ്ഞു, ഒരു കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു തീരുമാനത്തില്‍ വിയോജിപ്പ് പറഞ്ഞു. അവരെ പിന്തുണച്ചുകൊണ്ട് രണ്ട് പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചു. ഇതൊരു ഭൂകമ്പമൊന്നുമല്ല, തുടര്‍ ചലനങ്ങള്‍ ഇല്ലെങ്കില്‍. പക്ഷെ, ഇവിടെ തുടര്‍ ചലനങ്ങളുണ്ട്. അലോഷ്യസ് സേവ്യറിന് വെറ്ററന്‍ നേതാവിന്റെ വരെ പരസ്യപിന്തുണയുണ്ട്. രാഷ്ട്രീയ എതിരാളികളോ ഇത് എന്ന് തോന്നിപ്പിക്കുംവിധം കെഎസ്്്യുവില്‍ മുട്ടന്‍ അടിയുണ്ട്. മുന്‍കാലത്ത് ഏത് രാഷ്ട്രീയം പറഞ്ഞാലെന്താ എന്ന വമ്പന്‍ ചോദ്യങ്ങളുണ്ട്. അപ്പറഞ്ഞയാളുടെ പേര് പറയാതെ പറഞ്ഞൊരു ഒളിയമ്പുണ്ട്. അപ്പോള്‍ പ്രശ്നമുണ്ട്. സര്‍ക്കാരിനെയും സര്‍ക്കാരിലിരിക്കുന്ന പാര്‍ട്ടിയെക്കുറിച്ചും അയ്യേ എന്ന് പറയിക്കുന്നതാരാണ്? എന്തിനാണ്? ഈ പ്രശ്നത്തിനൊരു പരിഹാരം എവിടെയാണ് എങ്ങനെയാണ്? വമ്പന്‍ ഭൂകമ്പങ്ങള്‍ വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പ് സിഗ്നലാണോ ഈ കളി?.