പ്രതിപക്ഷത്തായിരുന്നപ്പോള്‍ എഡിജിപി അജിത് കുമാര്‍ യുഡിഎഫിന് വെറുക്കപ്പെട്ടവനായിരുന്നു. പിണറായി വിജയന്റെ ഗണ്‍മാനെ രക്ഷിക്കാന്‍ നടത്തിയ അവിഹിത ഇടപെടല്‍ മുതല്‍ പൂരം കലക്കലും ആര്‍എസ്എസ്എസ് ജനറല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും വരെ വിവാദങ്ങളുടെ തുടര്‍ക്കഥ തന്നെയായിരുന്നു അജിത് കുമാറിന്റെ പേരില്‍. ഭരിക്കുന്നവര്‍ക്കു വേണ്ടി എന്ത് അപരാധവും ചെയ്യും എന്ന ഖ്യാതി നേടിയ ഉദ്യോഗസ്ഥന് യുഡിഎഫിന്റെയും കണ്ണിലുണ്ണിയായോ? സ്വന്തം പാര്‍ട്ടിയിലെ ചെറുപ്പക്കാരെ ചട്ടവിരുദ്ധമായും മനുഷ്യത്വരഹിതമായും തല്ലിച്ചതവര്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥനെ കോണ്‍ഗ്രസും സംരക്ഷിക്കുകയാണോ? പല അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും അജിത് കുമാറിന്റെ രോമത്തില്‍ തൊടില്ല എന്ന ചരിത്രം ആവര്‍ത്തിക്കപ്പെടുമോ? സാങ്കേതികത്വം പറഞ്ഞ് അജിത് കുമാറിന് ഡിജിപി റാങ്ക് ഉറപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്തിനു വേണ്ടി? എംആര്‍ അജിത് കുമാറിനെ യുഡിഎഫിനും ഭയമോ?