വിഴിഞ്ഞം വിവാദത്തില്‍ ഇപ്പോള്‍ ശരിക്കും ആരാണ് പ്രതിരോധത്തില്‍ ? സര്‍ക്കാരോ, പ്രതിപക്ഷമോ ? പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവന്ന ഒരു ഗുരുതര വിഷയം. മുഖ്യമന്ത്രിക്കെതിരെ അഴിമതിയടക്കം സംശയിച്ചുള്ള ചോദ്യം. എല്ലാം അവസാനിച്ചോ ? ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കൂടുതല്‍ ചോദിക്കാനും പറയാനും സിപിഎം നേതാക്കള്‍ക്ക് പഴയ ആവേശമില്ല. ഇന്നലെ മുഖ്യമന്ത്രി നല്‍കിയ മറുപടിക്ക് മേല്‍ ഇന്ന് മറുപടി നല്‍കാനില്ല പ്രതിപക്ഷ നേതാവിന്. മാധ്യമ മൈക്കുകള്‍ക്ക് നേരെയാണ് ക്ഷോഭം. കാരണമെന്താണ് ? പ്രതിപക്ഷ നേതാവ് ശക്തമായി ഉയര്‍ത്തിയ ആരോപണങ്ങളുടെയും വാദങ്ങളുടെയും മുന സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തന്നെ ഒടിച്ചു കളഞ്ഞോ ? ഇ.പി, ശ്രീമതി, ശൈലജ..ഇവരുടെ പരസ്യ നിലപാട് സിപിഎമ്മിനുള്ളിലെ എന്തിനെയാണ് വെളിവാക്കുന്നത് ? പാര്‍ട്ടിക്ക് ഒറ്റ നിലപാടെ ഉള്ളൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വെറുതെ വിശദീകരിച്ചിട്ട് കാര്യമുണ്ടോ ? 

Vizhinjam Controversy: Who is on the Defensive Now?:

The Vizhinjam controversy has shifted the political landscape in Kerala, with the CPM seemingly losing its earlier fervor in defending the LDF government. The opposition leader's stance is now met with less immediate response, suggesting a change in the dynamics of the debate