സര്‍ക്കാരിന്റെ വിജിലന്‍സ് കേസില്‍ പ്രതിയായവര്‍ക്ക് ഒപ്പമെന്നോണം സര്‍ക്കാര്‍തന്നെ ഉന്നത നീതിപീഠത്തില്‍ നിലയുറപ്പിക്കുക. സാധ്യമാണോ അത്? സര്‍ക്കാരിന് സര്‍ക്കാരിന്റേതായ വാദങ്ങളുണ്ട്. അതിന്റെ ശരി നിയമപരമായി തെളിയട്ടെ. പക്ഷെ വാസ്തവമെന്താണ്? ഹൈക്കോടതി സിംഗിംള്‍ബെഞ്ച് ഉത്തരവുപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കും അടക്കം എതിരെ രണ്ട് വിജിലന്‍സ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നു. പ്രതികള്‍ കോടതിയില്‍ പോകുമ്പോള്‍, എഫ്ഐആറിടാന്‍ പര്യാപ്തമായ വിവരങ്ങള്‍ ഇഡിയില്‍നിന്ന് കിട്ടിയിരുന്നില്ല എന്ന് സര്‍ക്കാര്‍ നിലപാടെടുക്കുന്നു. അപ്പോള്‍ പിന്നെ എന്തിന് എഫ്ഐആറിട്ടു? ഉത്തരം ലളിതം. കോടതി പറഞ്ഞു. ഉടന്‍വേണമെന്നും പറഞ്ഞു. സര്‍ക്കാര്‍ കേട്ടു. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ പോകാമായിരുന്നില്ലേ? പ്രാഥമിക അന്വേഷണം നടത്തിയിട്ടേ ഞങ്ങള്‍ കേസ് ആലോചിക്കുന്നുള്ളുവെന്ന് നിലപാട് എടുക്കാമായിരുന്നില്ലേ? പ്രാഥമിക അന്വേഷണം മതിയെന്ന് നിലപാടെടുത്ത് അന്വേഷണസംഘം പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍ കോടതിയുടെ കണിശമായ നിലപാടിനെത്തുടര്‍ന്ന് ഒരു എഫ്ഐആറിട്ടാല്‍ അത് ബിജെപിയെ സഹായിക്കുന്നതാണ് എന്ന സിപിഎം ആക്ഷേപത്തിന്റെ യുക്തിയെന്താണ്? അടിയന്തര സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അനുവദിക്കാതിരുന്നത് പിണറായിക്കും കൂട്ടര്‍ക്കും തിരിച്ചടിയോ? 

Kerala Government Faces Legal Scrutiny Over Vigilance Cases:

the Kerala government's controversial legal stance supporting officials accused in vigilance cases. The article analyzes the High Court's directives, the registration of FIRs against prominent leaders, and the resulting political debates in the state