ഈ സർക്കാർ വിഴിഞ്ഞം തുറമുഖത്തിൻറെ കാര്യത്തിൽ എന്ത് പുതിയ തീരുമാനമാണ് എടുത്തതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരമുണ്ടോ? യുഡിഎഫ് സര്‍ക്കാര്‍ അധികാരകത്തില്‍ വന്ന ശേഷമാണ് വിഴിഞ്ഞത്തേയ്ക്ക് എംഎസ്സിയെ എത്തിക്കാനുള്ള ശ്രമമുണ്ടായത് എന്ന വാദം പൊളിയുന്നോ?
സതീശന്, അദാനി , മംഗലാപുരം വാദത്തിന് ബലം കുറയുന്നോ ? വിഴിഞ്ഞം പോർട്ട് എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് പോലും എന്താണ് ഇത്ര വേവവാലാതിയെന്ന ചോദ്യം സിപിഎമ്മിൻറെ ചങ്കിൽ തറയ്ക്കുന്നതാണോ?
അദാനി സർക്കാരിൻറെ പാർട്ണറാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച സിപിഎം ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങൾ ജനം അംഗീകരിക്കുമോ? ധനം, നിയമം, തുറമുഖം എന്നീ മൂന്ന് പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്നത് അദാനിയുടെ താല്പര്യ സംരക്ഷണത്തിനാണെന്ന വാദം സിപിഎം ശക്തമായി ഉയര്‍ത്തുമോ ?
എംഎസ്സിയുടെ വരവ് പിണറായി സർക്കാരിൻറെ കാലത്ത് അദാനി തുടങ്ങിയ നീക്കമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് ദേശാഭിമാനി വർത്തയുടെ പിൻബലം മാത്രമേ ഉള്ളോ? കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു.