വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപത്തില്‍ എല്ലാ വിരലും ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണോ ? മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഈ സമയം എന്തെല്ലാം വിശദീകരിക്കണം ? വിഴിഞ്ഞം വഴി കേരളതീരം.. ആഗോള ഭീമന് MSC തീറെഴുതുകയാണെന്ന് ഉറപ്പിക്കുകയാണ് പ്രതിപക്ഷം. വിദേശ നിക്ഷേപത്തെ ഇടതുനേട്ടമായി കാണിച്ച് പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ചുവന്ന വാര്‍ത്ത ഇന്ന് അപ്പാടെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. എന്നിട്ട് ഒന്നു കൂടി വ്യക്തമാക്കി. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം ദുരൂഹമാണ്. ആസൂത്രിതമാണ്. മുഖ്യമന്ത്രിയുടെ വിശദീകരണം വേണം.– ഇതാണ് ഇപ്പോഴത്തെ പാര്‍ട്ടി ലൈന്‍. ഇങ്ങനെയൊരുകാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ദേശീയ കോണ്‍ഗ്രസ് നേതൃത്വവും ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഓഹരിക്കൈമാറ്റത്തിന് ആദ്യഘട്ട അനുമതി കൊടുത്ത സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് പിണറായി കത്തയച്ചു. അദാനിയോട് വിശദീകരണം തേടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അതുകൊണ്ട് എന്തുകാര്യം എന്നാണ് മറ്റൊരു ചോദ്യം ? ഇവിടെ അദാനിയുടെ വിശദീകരണം ഇത്രയുമാണ്–  സര്‍ക്കാരിന്‍റെ അനുമതിക്ക് ശേഷമേ ഓഹരിക്കൈമാറ്റം നടത്തൂ. ഓഹരി കൈമാറിയാലും എം.എസ്.സിക്ക് തുറമുഖത്ത് പ്രത്യേക അവകാശങ്ങള്‍ ഉണ്ടാകില്ല. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. വിഴിഞ്ഞത് നമ്മള്‍ ഇപ്പോള്‍ കാണുന്നത് ആരുടെ ‘പവര്‍’ ? 

ENGLISH SUMMARY:

Vizhinjam port's foreign investment is under scrutiny with opposition leader V.D. Satheesan questioning the deal and demanding clarification from Chief Minister Pinarayi Vijayan. The controversy centers on alleged stock transfer and the role of international giant MSC in the port's operations