കെ.സി.വേണുഗോപാലിനു പോലും കേരളത്തില്‍ ബിജെപിയാണോ ഭരിക്കുന്നത് എന്ന് സംശയം. അദാനി വിദേശ കമ്പനി എംഎസ്്സിയുമായി ഒപ്പിട്ട കരാര്‍ നിയമവിരുദ്ധമാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്താണ് ധൈര്യമില്ലാത്തത്? ഒരാള്‍തന്നെ തുറമുഖവും ധനവും നിയമവും കൈകാര്യംചെയ്യുന്നത് കേരള ചരിത്രത്തില്‍ത്തന്നെ ആദ്യമാണ്. തുറമുഖമെടുത്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുന്‍ നിയമമന്ത്രി പി.രാജീവിന്റെ വാക്കുകളാണ്. ഒപ്പം വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ എല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് എന്നും മംഗളൂരുവിലേക്കുള്ള വിഡി സതീശന്‍റെ ചാര്‍ട്ടേഡ് വിമാനയാത്രയാണ് ഡീലെന്നുംവരെ പ്രതിപക്ഷ ആക്ഷേപം. ആദ്യം സഭയ്ക്കകത്തും പിന്നെ പുറത്തും വിവാദമായ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിന്നീടൊന്നും വിശദീകരിച്ചിട്ടില്ല. വിശദീകരിക്കണ്ടേ പക്ഷേ? ഈ ചോദ്യം പ്രസക്തമാണ്. പക്ഷെ അതുകൊണ്ട് തീര്‍ന്നോ? യഥാര്‍ഥത്തില്‍ എന്താണിതില്‍ ഇത്ര ദുരൂഹത? സംസ്ഥാനത്തിന്റെ ഏത് താല്‍പര്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? നിയമവും നടപടിക്രമവും പ്രകാരം ഏതുഘട്ടത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി വരേണ്ടത്? ആ ഘട്ടം ഇവിടെ കടന്നോ? അങ്ങനെ കടന്നില്ലെന്നല്ലേ ആ നടപടിക്രമം പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകുക? അങ്ങനെയെങ്കില്‍ ഇതാ സംസ്ഥാന താല്‍പര്യം അദാനിക്ക് അടിയറ വച്ചു എന്ന മുറവിളി ഈ ഘട്ടത്തില്‍ എന്തിനാണ്? 

ENGLISH SUMMARY:

The Kerala BJP rule is being questioned amidst the Adani-MSI deal controversy. Pinarayi Vijayan's silence on the legality of the agreement and allegations of port and finance control by a single entity highlight the growing concerns