പത്തനംതിട്ട കലക്ടറില്‍ നിന്ന് തുടങ്ങി ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയുടെ നേതൃപദവിയിലേക്ക് ഉയരെപ്പറന്ന IASകാരന്‍ ഗ്യാനേഷ് കുമാര്‍ ഇന്ന്, ആ പദവിയുടെ തീരാകളങ്കമാണെന്ന് ആക്ഷേപം കേള്‍ക്കുന്നു. സമഗ്രവോട്ടര്‍ പട്ടികാ പരിഷ്കരണത്തിന്‍റെ പേരില്‍ സ്വീകരിക്കുന്ന നടപടികളില്‍ തന്‍റെ ഇരുവശവും ഇരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷര്‍മാരെ പോലും ഇരുട്ടില്‍ നിര്‍ത്തിയെന്ന് പരാതി.
പറയുന്നത് ഔദ്യോഗിക വിയോജനക്കുറിപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെയാണ്. ഈ രാജ്യത്തെ ലക്ഷോപലക്ഷം വോട്ടര്‍മാരെ, വോട്ടര്‍ പട്ടികയില്‍ നിന്ന് നിഷ്കരുണം വെട്ടിമാറ്റുന്നതിന് ഒളിഞ്ഞും തെളിഞ്ഞും നിയമംലംഘിച്ചും പണിയെടുക്കുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നാണ് ഉയര്‍ന്ന ആക്ഷേപങ്ങളുടെ ഉള്ളടക്കം. അതിഗുരുതരമാണത്.
കമ്മീഷനകത്ത് ഇതേചൊല്ലിയുണ്ടായ പൊട്ടിത്തെറിയെ, വ്യക്തതയോടെ നിഷേധിക്കാന്‍ അവര്‍ക്കായിട്ടില്ല എന്ന് മാത്രമല്ല, ഒടുവില്‍ യോഗം ചേര്‍ന്ന് ചില തിരുത്തല്‍ നടപടികളും പ്രഖ്യാപിക്കേണ്ടിവന്നു. SIR ഒഴികെയുള്ള കാലയളവില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ പഴയ ഫോം 6 ഉപയോഗിക്കും. ECI നെറ്റ് പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനം വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു..
അങ്ങനെ തുടങ്ങി തടിയൂരല്‍ തീരുമാനങ്ങള്‍. ഇതേ നേരത്ത്, ബിജെപിയില്‍ ചേരാന്‍, ഇതേ ഗ്യാനേഷ്കുമാര്‍ 2016 ല്‍ തന്നോട് നിര്‍ദേശിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണിന്‍റെ പ്രതികരണം കൂടി വരുന്നു.രാജിതേടി പ്രതിപക്ഷം തെരുവിലാണ്. ഗ്യാനേഷ് BJPയുടെ അമ്പയറെന്ന് രാഹുല്‍ ഗാന്ധി