കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം വിദേശ കുത്തക കമ്പനി സ്വന്തമാക്കുകയാണോ? അദാനിയുടെ 49 ശതമാനം ഓഹരികൾ ലോകത്തെ മുൻനിര ഷിപ്പിംഗ് കമ്പനിയായ എംഎസ്​സിക്ക് കൈമാറുന്നത് അപകടകരമാണോ? എംഎസ്​സിയുമായി ധാരണയുണ്ടാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിൻറെ അനുമതി തേടിയില്ലെന്നത് കരാർ ലംഘനമാണോ? എംഎസ്​സി പതിമൂവായിരം കോടി മുടക്കി ഓഹരി വാങ്ങുന്നത് തുറമുഖത്തിൻറെ വൻവികസനത്തിന് വഴിവെയ്ക്കുമോ? 74 ശതമാനം വരെ ഓഹരി വിൽക്കാമെന്ന കരാർ വ്യവസ്ഥ ഭാവിയിൽ നടപ്പാക്കി ഉടമസ്ഥാവകാശം തന്നെ അദാനി വിട്ടൊഴിയുമോ? ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം കരാർ ഒപ്പിട്ടപ്പോൾ 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച പിണറായി വിജയൻ, അധികാരത്തിലിരുന്ന 10 വർഷവും അദാനിയോട് തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചത്. ഭരണംപോയതിന് തൊട്ടുപിന്നാലെ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതിൻറെ പിന്നിലെന്താണ്? വിഴിഞ്ഞം ഉദ്ഘാടനദിവസം അദാനിയെ സർക്കാരിൻറെ പാർട്ണർ എന്ന് വിശേഷിപ്പിച്ചവർ ഇപ്പോൾ ദേശവിരുദ്ധ നീക്കങ്ങൾ ആരോപിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് വി ഡി സതീശൻ നടത്തിയ മംഗലാപുരം യാത്രയെ അദാനിയുമായുള്ള ഗൂഢാലോചനയായി ചിത്രീകരിക്കുന്നതിൻറെ യുക്തിയെന്താണ്?

ENGLISH SUMMARY:

Vizhinjam port's future under foreign ownership is a pressing concern, with questions arising about the Adani Group's potential stake transfer to MSC and its implications for the Kerala dreams project. The article explores allegations of contract violations and political motivations behind recent accusations regarding the port's development.