അയോധ്യയയെ ആരാണ് അപമാനിക്കുന്നത്? മര്യാദ പുരുഷോത്തമന്‍ അഥവാ സത്യസന്ധതയും ധാര്‍മികതയുമടക്കം സകലനന്മയുടെയും അവതാരമെന്ന് വിശ്വസിക്കുന്ന ശ്രീ രാമന്‍റെ പേരില്‍ തീര്‍ത്തും മര്യാദയില്ലാത്ത മനുഷ്യര്‍ ചേര്‍ന്ന് നടത്തിയ തീവെട്ടിക്കൊള്ള രാജ്യത്തെ ഞെട്ടിക്കുകയാണ്. അഞ്ഞൂറുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം രാമഭക്തര്‍ സ്വന്തമാക്കിയത് എന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിക്കുന്ന അയോധ്യ രാമക്ഷേത്രത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പ്. ഇപ്പോള്‍ പുറത്തുവന്ന സംഭാവനത്തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമോ? ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിലെ ഉന്നതര്‍ അറിയാതെ ഈ തട്ടിപ്പ് നടക്കുമോ? ചമ്പത് റായ് അടക്കം വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ പങ്ക് വെളിയില്‍ വരുമോ? ക്ഷേത്രനിര്‍മാണത്തിന് കിട്ടിയ അയ്യായിരം കോടിയിലധികം രൂപ എങ്ങനെ ചിലവിട്ടു എന്നതിന് കണക്കുണ്ടോ? ഇന്ത്യയില്‍ ബിജെപി രാഷ്ട്രീയത്തിന് അടിത്തറയിട്ട രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ മേല്‍വീണ കറ ഭരണകക്ഷിക്ക് വെല്ലുവിളിയോ? മതസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം പാടില്ല എന്ന നിലപാട് ആര്‍എസ്എസ് തിരുത്തുമോ?