വീര്യം കുറഞ്ഞ മദ്യം, ലോ ആല്‍ക്കഹോളിക് ബവ്റിജസ് എന്നാണതിന് പേര്, കേരളത്തിന് ആവശ്യമുണ്ടോ? ഇല്ല എന്ന് ജനം പറഞ്ഞാലും സര്‍ക്കാരിന് ആവശ്യമുണ്ടോ? നികുതിയാണ്, പണമാണ് എന്നതുകൊണ്ട് വേണ്ടെന്ന് എളുപ്പം വയ്ക്കുമോ സര്‍ക്കാര്‍? ഏത് സര്‍ക്കാര്‍? എല്‍ഡിഎഫിന്റെ മദ്യനയത്തിന്റെ ഭാഗമായ ഒന്നിന് നികുതി നിശ്ചയിച്ച യുഡിഎഫ് സര്‍ക്കാര്‍. അപ്പോള്‍ ചോദ്യങ്ങള്‍ പലതാണ്. എന്തിനാണ് ഇന്നീ കോലാഹലമുണ്ടാക്കുന്ന എല്‍ഡിഎഫ് മൂന്നുവര്‍ഷം മുന്‍പത്തെ അവരുടെ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇത് തീരുമാനിച്ചത്? വീര്യം കുറഞ്ഞ മദ്യം ഇറക്കാമെന്ന്? അവരുടെ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ നടന്ന ഒരു കാര്യം യുഡിഎഫിന്റെ കാലത്ത് നടപ്പായാല്‍, അതെങ്ങനെ യുഡിഎഫ് മദ്യമൊഴുക്കി എന്നാകും എല്‍ഡിഎഫേ? മദ്യമൊഴുകിയില്‍ അതിന്റെ വലിയൊരു ഷെയര്‍ എല്‍ഡിഎഫിനല്ലേ? പിന്നെ എങ്ങനെയാണ് ഈ വിവാദത്തില്‍ കുറഞ്ഞ നികുതിയെന്ന ആക്ഷേപം വന്നത്? കുറഞ്ഞതല്ലല്ലോ? ഇതൊക്കെ എല്‍ഡിഎഫിനോട് ചോദിക്കാം. പക്ഷെ അവരല്ലല്ലോ ഭരിക്കുന്നത്. എല്‍ഡിഎഫിന്റെ കാലത്ത് മദ്യമൊഴുക്കുന്നു, ബാറുകള്‍ കൂടി, ഔട്​ലെറ്റുകള്‍ കൂടി, അകലം കുറഞ്ഞു, സമയം കൂട്ടി തുടങ്ങി അടിമുടി എതിര്‍ത്തവര്‍ക്ക് എന്ത് ബാധ്യതയാണ് അവരുടെ ആദ്യ ബജറ്റില്‍ത്തന്നെ എല്‍ഡ‍ിഎഫിന്റെ കുട്ടിക്ക് പേരിടാന്‍? അപ്പോള്‍ മുഖ്യമന്ത്രി വിശദീകരിച്ചപ്പോള്‍ സംശയങ്ങള്‍ തീര്‍ന്നോ? വ്യക്തതകള്‍ വന്നോ?

ENGLISH SUMMARY:

Low alcoholic beverages are a topic of debate in Kerala, with the public expressing a need for them but the government potentially prioritizing tax revenue. The article questions the political motivations behind the current controversy surrounding the policy, considering the history of both LDF and UDF governments' involvement.