വി.ഡി.സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറി മാസം ഒന്നായില്ല. അതിന് മുന്‍പേ പല വിവാദ നിയമനങ്ങള്‍. അതില്‍ രണ്ടെണ്ണത്തില്‍ യൂ ടേണ്‍. മന്ത്രി സണ്ണിജോസഫിന്‍റെ അളിയനെ പെഴ്സണല്‍ സ്റ്റാഫിക്കിയതില്‍ നിന്നാണ് ആദ്യത്തെ പിന്നോട്ട് പോക്ക്. അതിലേറെ ഗൗരവമുള്ളതാണ് ഇപ്പോഴത്തെ യു–ടേണ്‍. സര്‍ക്കാര്‍ സ്പെഷല്‍ പ്ലീഡര്‍ ആയി ദേവസ്വത്തില്‍ അഡ്വ. കെ.ബി.പ്രദീപിനെ നിയമിക്കുമ്പോള്‍ എന്ത് തരം ആലോചനയാണ് സര്‍ക്കാര്‍ നടത്തിയത് ? ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട് ക്രിയേഷന്‍സ് കമ്പനിയുടെ അഭിഭാഷകനെന്ന് അറിയാമായിരുന്നിട്ടും നിയമിക്കുന്നതിന് പിന്നിലെ യുക്തിയെന്ത് ? ഇന്നലെ ഈ നിയമനത്തെ ന്യായീകരിച്ച ദേവസ്വം മന്ത്രി ഇന്ന് മാറ്റി പറയുമ്പോള്‍ എന്ത് മനസിലാക്കണം ? വിവാദം കത്തി, ഞൊടിയിടയില്‍ രാജി വയ്പ്പിച്ചു, തിരുത്തുണ്ടായി.. നല്ലത്. പക്ഷേ.. എങ്ങനെ നിയമനം നടന്നു ? ആരുടെ താല്‍പര്യമാണത്  ? ചോദ്യങ്ങള്‍ ബാക്കിയാണ്. ഇതിനിടെയ്ക്ക് , ആരോഗ്യമന്ത്രിയുടെ അതൃപ്തിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിലും

വിവാദം പുകയുന്നു.. അതും ഈ നിപ, കോളറ നേരത്ത്.. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. നിയമനങ്ങള്‍ക്ക്  ആലോചനയില്ലേ ?

ENGLISH SUMMARY:

V.D. Satheesan's government is facing significant controversy over recent appointments, with several decisions being reversed. The article highlights concerns about the selection process and lack of thorough consideration before making these appointments.