സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. ഇതാദ്യമാണ് ഇഡി വീണയെ വിളിച്ചുവരുത്തുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കം മറ്റ് എട്ടുപേര്‍ക്കും നോട്ടീസുണ്ട്. വീണയുടെ വീടുകളില്‍, പിണറായിയുടെ വീടുകളില്‍ അടക്കം നടന്ന ഒരു പകല്‍ നീണ്ട വ്യാപക റെ‍യ്ഡിന് ശേഷമാണ് ഈ നടപടി. വെള്ളിയാഴ്ച തന്നെ വീണ ഹാജരാകുമോ? ചോദ്യംചെയ്യലിന് ശേഷം എന്താകും ഇഡി നീക്കം? ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്കാകുമോ ഇതൊക്കെയാകും സമന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. പക്ഷേ മറ്റ് ചില സുപ്രധാന കാര്യങ്ങള്‍ കൂടിയുണ്ടല്ലോ. വീട്ടിലെ റെയ്ഡില്‍ തന്നോടൊന്നും ചോദിച്ചില്ലെന്ന് പിണറായി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, റെയ്ഡിനൊടുവില്‍ എല്ലാവരും ഒരുമിച്ച് ഇറങ്ങുകയല്ലേ എന്ന മട്ടില്‍ പിണറായി പ്രതികരിച്ചതെന്തിനാണ്? മകളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയെ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടോ? ഇന്നിപ്പോ സേഫായ പ്രതികരണങ്ങളാണ് സിപിഎം നേതാക്കളില്‍നിന്ന്, കേസ് വീണ നോക്കിക്കോളും എന്ന മട്ടില്‍. അപ്പോള്‍ വീണവഴി പിണറായിയെ രാഷ്ട്രീയമായി ലക്ഷ്യംവയ്ക്കുന്നുവെന്ന ആക്ഷേപത്തില്‍നിന്ന്, ആശങ്കയില്‍നിന്ന് സിപിഎം പിന്‍മാറുന്നുണ്ടോ? ഇത് വീണയുടെ മാത്രം കാര്യമോ? ബിസിനസ് താല്‍പര്യംവച്ച് കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ക്കടക്കം നല്‍കിയ പണത്തെക്കുറിച്ചാണ് കേന്ദ്ര ഏജന്‍സിയോട് സിഎംആര്‍എല്‍ വിശദീകരിച്ചത്. അതില്‍ പിവിയും ആര്‍സിയുമെല്ലാമുണ്ട്. ആ വഴികളിലൂടെ അന്വേഷണമുണ്ടോ? 

ENGLISH SUMMARY:

T Veena has been summoned by the Enforcement Directorate in connection with the CMRL Exalogic deal. She is expected to appear at the Kochi office for questioning, marking the first time the ED has summoned her.