kalyan-banarji-0

TOPICS COVERED

വിമത എംപിമാർ രാജിവയ്ക്കണമെന്ന് തൃണമൂൽ ചീഫ് വിപ്പ് കല്യാൺ ബാനർജി. തൃണമൂലിനെ തകർക്കാൻ ശ്രമിക്കുന്നത് അമിത് ഷായെന്നും ആരോപണം. ലോക്‌സഭയിൽ ചീഫ് വിപ്പ് പദത്തിനായി ഔദ്യോഗിക പക്ഷവും വിമതരും അവകാശ വാദം ഉന്നയിച്ചു.  

മമതയെ വിട്ട് മോദിയെ നേതാവായി സ്വീകരിച്ചവർക്ക് രാഷ്ട്രീയ മാന്യതയില്ലെന്ന് മമതയുടെ വിശ്വസ്തനായ തൃണമൂൽ എംപി കല്യാൺ ബാനർജി. സ്വന്തം മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മൽസരിച്ച് ജയിക്കാൻ കല്യാൺ ബാനർജി വിമതരെ വെല്ലുവിളിച്ചു. യൂസഫ് പഠാൻ അടക്കം എംപിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് അമിത് ഷായാണ്. വിമതർ തൃണമൂലിന്റെ പേര് ഉപയോഗിക്കരുതെന്നും കല്യാൺ ബാനർജി ഡൽഹിയിൽ പറഞ്ഞു.

വിമത എംപിമാരുടെ നേതാവായ കകോലി ഘോഷ് ദസ്തിദാറല്ല, മമത ബാനർജി,,, തന്നെയാണ് ചീഫ് വിപ്പായി നിയമിച്ചതെന്നും കല്യാൺ ബാനർജി വ്യക്തമാക്കി. 

ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടി, കകോലിയുടെ നേതൃത്വത്തിൽ 20 എം.പിമാര്‍ സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. 

 

ENGLISH SUMMARY: