സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ യുഡിഎഫ് സർക്കാർ വെള്ളം ചേർത്തോ? സർക്കാർ സഹായം കൊണ്ടുമാത്രം കട്ടപ്പുറത്ത് നിന്ന് ഇറങ്ങിയോടുന്ന ആനവണ്ടികളുടെ അവസ്ഥ കാണാതെയായിരുന്നോ ഗ്യാരണ്ടി പ്രഖ്യാപനം? എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ ഖജനാവിന് ശേഷിയില്ലെന്ന് തിരിച്ചറിയാതെയായിരുന്നോ രാഹുൽ ഗാന്ധിയുടെ ഉറപ്പ്? ഓർഡിനറി ബസിൽ മാത്രം യാത്ര സൗജന്യമെന്നത് ഇന്ദിരാ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയിൽ ജനത്തിന് സംശയമുണ്ടാക്കുന്നതാണോ? അഞ്ചിൽ ആദ്യത്തെ ഗ്യാരണ്ടി ഭാഗികമാണെങ്കിൽ ഇനി ബാക്കിയുള്ള 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 3000 രൂപ പെൻഷനും കോളേജ് വിദ്യാർത്ഥിനികളുടെ 1000 രൂപയും ഒക്കെ കടലാസിലെ വാഗ്ദാനങ്ങളാകുമോ? കേരളത്തിനൊപ്പം തെരഞ്ഞെടുപ്പു നടന്ന ബംഗാളിൽ ബിജെപി സർക്കാർ എല്ലാ ബസുകളിലും സൗജന്യയാത്ര നടപ്പാക്കുമ്പോൾ ജനം ആരുടെ ഗ്യാരണ്ടിയിൽ  വിശ്വസിക്കും?