സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഒരു പരാമര്‍ശത്തില്‍ രൂപംകൊണ്ട ഒരു കൂട്ടായ്മ ഇതാദ്യമായി നാളെ യഥാര്‍ഥ ലോകത്തിറങ്ങുകയാണ്ച സിജെപി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉന്നയിച്ചാണ് കോക്രോച് ജനതാ പാര്‍ട്ടി എന്ന സമൂഹമാധ്യമ കൂട്ടായ്മ വിദ്യാഭ്യാസമന്ത്രി ആദ്യത്തെ തെരുവിലെ പ്രതിഷേധത്തിന് ഇറങ്ങുന്നത്. കൂട്ടായ്മ സ്ഥാപകന്‍ അഭിജിത് ദീപ്കെ യുഎസില്‍നിന്ന് പുറപ്പെട്ടു. നാളെ രാവിലെ ഡല്‍ഹിയില്‍ ഇറങ്ങി നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തുമെന്നാണ് അറിയിപ്പ്. സിജെപിക്കുവേണ്ടി മാധ്യമങ്ങളെ കണ്ട വക്താക്കള്‍ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു. വരുന്നവര്‍ തനിച്ച് വരരുത്, കൂട്ടായി വരണം, ചിത്രങ്ങളെടുത്ത് അപ്പപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. എല്ലാവരും ദീപ്കെ എത്തുമ്പോള്‍ വിമാനത്താവളത്തിലെത്തുക എന്ന ആദ്യ പ്ലാന്‍ മാറ്റിയാണ് എല്ലാവരോടും ജന്തര്‍ മന്തറിലെ പ്രതിഷേധയിടത്തേക്ക് എത്താനുള്ള നിര്‍ദേശം. എത്രപേരെത്തും? അഭിജിത്തിനെ പൊലീസ് തടയുമോ? കസ്റ്റഡിയിലെടുക്കുമോ? രാജ്യത്താകെ വിദ്യാര്‍ഥി സമൂഹം ഇന്ന് ഈ നിമിഷവും നേരിട്ടുകൊണ്ടിരുക്കുന്ന സുപ്രധാന വിഷയത്തില്‍ വലിയ സ്വീകാര്യതയാണ് സിജെപിക്ക് സമൂഹമാധ്യമങ്ങളില്‍ കിട്ടിയത്. അത് മണ്ണിലേക്ക് പകര്‍ത്തപ്പെടുമോ?