കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച  പിണറായി സർക്കാറിന്‍റെ അസത്യപ്രചാരണങ്ങള്‍  ധവളപത്രത്തിൽ തെളിവുകളോടെ വെളിപ്പെട്ടോ? തെരഞ്ഞെടുപ്പ് കാലത്ത് ഖജനാവിൽ നിന്ന് കോടികൾ മുടക്കി നടത്തിയ പ്രചാരണങ്ങൾ നവകേരള തള്ളുകളാണെന്ന് വ്യക്തമായോ? ഖജനാവിൽ 6000 കോടി ബാക്കിവച്ചിട്ടാണ് പടിയിറങ്ങിയതെന്ന അവസാനത്തെ അവകാശവാദവും പൊളിഞ്ഞോ? 48,000 കോടിയോളം കൊടുത്തീർക്കാനുള്ളപ്പോളായിരുന്നു മറ്റൊരു ക്യാപ്സൂള്‍കൂടി കൂടി പ്രചരിപ്പിച്ചതെന്ന് കണക്കുകൾ തെളിയിച്ചോ?

അഞ്ചു ലക്ഷം കോടിയിലേറെ രൂപയുടെ കടക്കെണിയിൽ നിന്ന് കേരളം എങ്ങനെ പുറത്തുകടക്കും?രൂക്ഷമായ ട്രഷറി പ്രതിസന്ധി എങ്ങനെ മറികടക്കും?കിഫ്ബിയെന്ന ബാധ്യതയെ എങ്ങനെ കൈകാര്യം ചെയ്യും ? പ്രഖ്യാപിച്ച ഗ്യാരന്റികൾ വി.ഡി സതീശന് നടപ്പാക്കാനാവുമോ?  സ്വകാര്യവല്‍ക്കരണപാതയിലോ യുഡിഎഫ് സര്‍ക്കാര്‍ ? നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര എങ്ങനെ നടപ്പാക്കും ? യുഡിഎഫ് സർക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത വെല്ലുവിളികളോ?​

ENGLISH SUMMARY:

This article discusses the revelations in the white paper concerning the Pinarayi Vijayan government's alleged false propaganda about Kerala's economic situation. It questions whether the claims of financial surplus and the 'Navakeralam' campaign were indeed mere exaggeration in light of the state's significant debt.