സമൂഹമാധ്യമങ്ങളില്‍ ‘പൊളിറ്റിക്കല്‍’ പാറ്റകള്‍ പെരുകുകയാണ്. കോക്രോച്ച് ജനതാപാര്‍ട്ടിയെന്ന രാഷ്ട്രീയ ആക്ഷേപ കൂട്ടായ്മയെ നവമാധ്യമങ്ങള്‍ക്ക് പുറത്തും യുവത ഏറ്റെടുക്കുന്നതാണ് കാഴ്ച. തൊഴില്‍രഹിതരായ യുവാക്കളെ പാറ്റകളോടുപമിച്ച് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം വിവാദമായതോടെ സോഷ്യലിടത്ത് പഴയ എഎപി സഹചാരി  അഭിജീത് ദീപ്കെ തുടങ്ങിയ ആശയം. ഇന്നത് ബിജെപി, കോണ്‍ഗ്രസ് പേജുകളെ മറികടന്ന് ഫോളോവോഴ്സിനെ വാരിക്കൂട്ടി. കളിയല്ല, കാര്യമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍.. ഇടപെട്ട്, ആദ്യം കോക്രോച്ചിന്‍റെ എക്സ് അക്കൗണ്ട് പൂട്ടി എന്നാണ് പരാതി. ഇപ്പോള്‍ ഇന്‍സ്റ്റ പേജുകളും വെബ്സൈറ്റും ഹാക്ക് ചെയ്തെന്നും സിജെപി ഉപക്ഞാതാക്കള്‍ പറയുന്നു. രാജ്യമാകെ പ്രതികരണമുണ്ടാക്കിയ പാറ്റപ്പാര്‍ട്ടിക്ക് ഇങ്ങ് കേരളത്തിലുമുണ്ട് പിടിപാട്. കോണ്‍ഗ്രസ്, സിപിഎം യുവ നേതൃത്വം ഇത് കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആയുധമാക്കുന്നു. തൊഴിലില്ലാത്ത നിരാശരായ വഞ്ചിക്കപ്പെട്ട ഒരു ജനത യുവത, ബിജെപിക്കെതിരെ നടത്തുന്ന ഡിജിറ്റല്‍ അതിജീവനമെന്ന് രാജ്യത്തെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍. പിന്നില്‍ ദേശ വിരുദ്ധരെന്ന് ബിജെപി. അപ്പോള്‍ ചോദ്യം. കോക്രോച്ചുകള്‍ പെരുകി എങ്ങോട്ട്? ഓണ്‍ലൈന്‍വിട്ട് തെരുവിലും തിരഞ്ഞെടുപ്പിലും പുതിയ മുന്നേറ്റങ്ങള്‍ വരാനിരിക്കുന്നോ? ബിജെപി ഈ പാറ്റകളെ പേടിക്കുന്നോ?

ENGLISH SUMMARY:

The proliferation of online political memes, particularly the 'Cockroach Janata Party,' highlights growing youth disillusionment due to unemployment. This digital movement is gaining significant traction, forcing political parties and the government to take notice and react.