മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നിരന്തരം നമ്മളിപ്പോള്‍ കേള്‍ക്കുകയാണ്. ഒരാഴ്ചയായി പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അതില്‍ നിന്ന് കൂടുതല്‍ കണ്ണികളിലേക്കും സിനിമാ മേഖലയിലേക്കും അന്വേഷണം നീളുകയാണ്. ബിലാല്‍ എന്ന ശ്രീകുമാറും സ്റ്റോയ്സി സിന്ധുവും ചേര്‍ന്ന് നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. യുവതികളെ മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിലേക്ക് എത്തിച്ചുള്ള സെക്സ് റാക്കറ്റിനെ തന്നെ നിയന്ത്രിച്ചിരുന്നത് ബിലാല്‍ ആയിരുന്നു. 

ഇതെല്ലാം, സ്റ്റോയ്സി സിന്ധുവിന്റെ മൊഴിയില്‍ നിന്നാണ് പൊലീസിന് മനസിലാക്കാന്‍ സാധിച്ചിരുന്നത്. ദുബായിലായിരുന്നു ബിലാലിന്റെ ജോലി. അവിടെ വച്ചുള്ള പരിചയത്തില്‍  സ്റ്റോയ്സി സിന്ധുവുമായി തുടങ്ങിയ റാക്കറ്റ് പിന്നീട് ഇവര്‍ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍

തുടങ്ങി. സെക്സ് റാക്കറ്റ് പ്രവര്‍ത്തനം സജീവമായി, അതോടെ ദുബായിലെ ജോലി ഉപേക്ഷിച്ചു. ഈ പരിചയത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇന്ന് പുറത്തുവന്നത്. ബിലാലും സിന്ധുവും ചേര്‍ന്ന് ഇടപാടുകള്‍ തുടങ്ങിയത് അഞ്ച് വര്‍ഷം മുന്‍പാണ്. ഇരുവരുടെയും പണം ഇടപാടുകള്‍ കേന്ദ്രീകരിച്ച് തന്നെയാണ് ഇപ്പോഴും അന്വേഷണം തുടരുന്നത്. ആരെല്ലാമാണ് ആ ബിഗ്ഷോട്ടുകള്‍ എന്നാണ് പൊലീസ് തേടുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

Human trafficking and sex rackets operating under the guise of modeling are frequently reported, with shocking details emerging over the past week. Investigations are expanding to involve more individuals and the film industry as connections to Bilal and Stoicy Sindhu's dealings are uncovered.