വി.ഡി.സതീശന്‍ സര്‍ക്കാരിനെതിരായ സിപിഎമ്മിന്‍റെ ആദ്യസമരത്തിന് എറണാകുളം ജില്ലയില്‍ നിന്ന് തുടക്കമാവുകയാണ്. കൊച്ചി കിഴക്കമ്പലം മലയിടം തുരുത്ത് പര്യത്ത് ഉന്നതിയിലെ എട്ട് ദളിത് കുടുംബങ്ങളെ, അതിദരിദ്ര ജനവിഭാഗത്തെ കിടപ്പാടം വിട്ട് കുടിയിറക്കാനുള്ള കോടതി ഉത്തരവാണ് പശ്ചാതലം. മിനിയാന്ന് ആ ഉത്തരവ് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷക കമ്മീഷനും ഉദ്യോഗസ്ഥരും വന്‍ പൊലീസ് അകമ്പടിയില്‍ അവിടെയെത്തി. സ്ത്രീകളും കുട്ടികളും വയോധികരും അടക്കം ചേര്‍ന്ന് ചെറുത്തു. ഒരു മയവുമില്ലാതെ പൊലീസ് അവരെ നേരിട്ടി. ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മലയിടംതുരുത്തില്‍ ഇതാദ്യത്തെ ചെറുത്തുനില്‍പല്ല. പിണറായി കാലത്ത് പലവട്ടം നമ്മള്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം കട്ടിട്ടുണ്ട്. അപ്പോള്‍ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്നം പരിഹരിക്കപ്പെടാത്തതില്‍ ആരെ പഴിക്കണം ?
ഉത്തരവാദിയാര് ? ഈ സര്‍ക്കാരിന്റെ പൊലീസ് നയമെന്ത് ?