കേരളം  ഇനി മഞ്ഞക്കുറ്റി മുക്തം. കാസർകോട് മുതൽ തിരുവനന്തപുരം വരെ പിണറായി സർക്കാർ ഇട്ട മഞ്ഞക്കുറ്റികൾ നാട്ടുകാര്‍ വലിച്ചെറിയുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ജനകീയ സമരത്തിൻറെ വിജയം. അധികാരത്തിലെത്തിയ ഉടൻ യുഡിഎഫ് സർക്കാർ എടുത്ത മറ്റൊരു ജനപ്രിയ തീരുമാനം.

കിടപ്പാടം നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെ, പരിസ്ഥിതി ആഘാതം പരിഗണിക്കാതെ അധികാരത്തിൻറെ ധാർഷ്ട്യത്തിൽ ഏറ്റെടുക്കാനൊരുങ്ങിയ 3000 ഏക്കർ ഇനി ഉടമകൾക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാം. അവരുടെ ജീവിതത്തിനു മേൽ കെറെയിൽ വാളില്ല.

  വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന വൻമതിലുകളില്ല. കെ റെയിൽ വരും കേട്ടോയെന്ന വെല്ലുവിളികളില്ല. അപ്പം വിൽക്കുന്ന പൊട്ടക്കണക്കുകളില്ല. പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങി മടുത്ത കേസുകളുടെ ദുരിത ഭാരവുമില്ല. പോയ വലിയ തെറ്റുകൾ ഒന്നൊന്നായി പുതിയ സ‍ർക്കാർ തിരുത്തുകയാണോ?

ENGLISH SUMMARY:

The K-Rail project has been cancelled, marking a significant victory for public protests across Kerala. This decision allows landowners to reclaim their property and alleviates concerns about displacement and environmental impact.