സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ ഡീസല്‍ ഉപയോഗം കുറയ്ക്കണം, വര്‍ക്ക് ഫ്രം ഹോം, കാര്‍ പൂളിങ് ആക്കണം. രാജ്യത്തിന്‍റെ പ്രധാനമന്ത്രി നമുക്ക് നല്‍കുന്ന ഈ മുന്നറിയിപ്പ് എന്തിന്‍റെ സൂചനയാണ് ? പശ്ചിമേഷ്യന്‍ യുദ്ധമുയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ രാജ്യം മുണ്ടുമുറുക്കിയുടുക്കണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയോ ?

ഇന്ധനവിലയില്‍ വന്‍ വര്‍ധന വരാന്‍ പോകുന്നു എന്നതോ സൂചന ? യാത്രാവിലക്കടക്കം നിയന്ത്രണങ്ങളിലേക്ക് കടക്കുന്നോ ? ഹോര്‍മുസ് കടലിടുക്കിന് സമീപത്തടക്കം നടക്കുന്ന വന്‍ സൈനിക വിന്യാസം പറയുന്നത് വരാനിരിക്കുന്ന ദിനങ്ങള്‍ ഏറെ ദുഷ്ക്കരമെന്നോ ?