ആറുപതിറ്റാണ്ടിനുശേഷമൊരു ദ്രാവിഡ ഇതര കക്ഷി തമിഴ്നാടിന്റെ അധികാരമേറ്റത് ഈ കണ്ടപോലെയാണ്. കേവലമൊരു സത്യപ്രതിജ്ഞാ ചടങ്ങല്ല. സുപ്രധാന തീരുമാനങ്ങളില്‍ ഒപ്പുവച്ച, വോട്ടര്‍മാരോടും എതിരാളികളോടും എല്ലാം നയം പ്രഖ്യാപിച്ച ഒരു സൂപ്പര്‍ ഷോ. ശരിക്കും ഒരു വിജയ് എന്‍റര്‍ടെയ്നര്‍. ബംഗാളിലെ ആദ്യ സര്‍ക്കാരിന്റെ വരവ് ബിജെപി എങ്ങനെ ആഘോഷമാക്കിയെന്ന് ഇന്നലെ കണ്ടു.അസമിലെ സര്‍ക്കാരും പുതുച്ചേരിയിലെ സര്‍ക്കാരും നാളെയും മറ്റന്നാളുമൊക്കെയാണ്. മുഖ്യമന്ത്രിമാരുടെ കാര്യത്തിലും സംശയമേതുമില്ല. കേരളത്തിലെ കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്ന ഒന്നല്ലേ, പതിനഞ്ച് വര്‍ഷത്തിനുശേഷമെത്തുന്ന ആ ദിനം. ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തരംഗവിജയത്തിനുശേഷം അധികാരമേല്‍ക്കുന്ന ദിനം. എന്നാണത്? ആരാണത്? ഫലം വന്ന് നാളേക്ക് ഒരാഴ്ച. അതൊരു വലിയ കാലയളവേ അല്ലെന്ന് സമ്മതിച്ചു. കോണ്‍ഗ്രസ് എന്നും ഇങ്ങനെയാണെന്നും വേണമെങ്കില്‍ പറയാം. പക്ഷെ ഇത്ര ബുദ്ധിമുട്ടിയേ കോണ്‍ഗ്രസൊരു തീരുമാനമെടുക്കൂ എന്നാായിരുന്നെങ്കില്‍ ഇത്ര എളുപ്പം ഞങ്ങളെന്തിന് ഒരു തീരുമാനമുണ്ടാക്കി തന്നു എന്ന് ചോദിക്കുന്നുണ്ടാകില്ലേ വോട്ടുചെയ്ത കേരളം? 

ENGLISH SUMMARY:

Tamil Nadu politics is buzzing with a historic Dravidian-party-led government formation, marking a significant shift after six decades. This event, much like a 'Vijay entertainer,' is more than just a swearing-in ceremony, with key decisions and policy declarations setting the tone for the new administration