കാത്തിരിപ്പ് നീളും. കാര്യം തീരുമാനമായില്ല. മുഖ്യമന്ത്രി ആരെന്നതില്‍ ഡല്‍ഹിയില്‍ AICC അധ്യക്ഷന്‍റെ വസതിയില്‍ ചര്‍ച്ച കൈമാക്സ് ഘട്ടം ഇതുവരെ താണ്ടിയിട്ടില്ല. മൂന്ന് നേതാക്കളെയും ഒറ്റക്കിരുത്തിയും അല്ലാതെയും 3 മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും തീരുമാനമാകാത്ത കാര്യം ഇനി, ഇത്രയും നീണ്ട ചര്‍ച്ചയുടെ വെളിച്ചത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ച് ഉടന്‍ അറിയിക്കും എന്ന നിലയിലാണ് ഇപ്പോഴത്തെ ചിത്രം. ഇതിനിടയ്ക്ക്,  ത്രില്ലറിന് പര്യവസാനമായോ എന്ന് തോന്നിപ്പിച്ച് മൂന്ന് നേതാക്കളും പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടു. അണികളോട്, അനുകൂലികളോട് ഒന്നിച്ച് ആഹ്വാനം. ഫ്ലെക്സും പ്രകടനവും ഇനി വേണ്ട. വച്ച ഫ്ലെക്സുകള്‍ മാറ്റണം എന്നും ആഹ്വാനം. അത് കഴിഞ്ഞ് വീണ്ടും മാധ്യമങ്ങളുടെ മുന്നിലൂടെപ്പോയ  വി.ഡി.സതീശന്‍ പ്രധാന ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയെങ്കിലും ശ്രദ്ധേയമായ ഒന്ന് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍, നടപടിക്രമങ്ങളില്‍ പൂര്‍ണതൃപ്തി. വേഗത്തലാണ് എല്ലാം നടക്കുന്നത്. ഒട്ടും വൈകിയിട്ടില്ല. ഇതേകാര്യം പറഞ്ഞ ചെന്നിത്തല, ഇനി കേരളത്തിലേയ്ക്ക് മടങ്ങുന്നുവെന്നും വ്യക്തമാക്കി. അപ്പോള്‍ ഇതുവരെ കണ്ടതില്‍ എന്തെല്ലാം ? വാക്കുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത് എന്ത്? കസേരയിലേക്ക് ആര്? 

ENGLISH SUMMARY:

Kerala Congress leadership is currently in a crucial stage, with discussions ongoing in Delhi regarding the chief minister candidate. The High Command will soon announce a decision after extensive deliberations involving key leaders and a review of recent events.