അങ്ങനെ മേയ് മാസമായി. കൃത്യമായി പറഞ്ഞാല്‍ പഴയ ഭാഷയില്‍ പെട്ടി പൊട്ടിക്കാന്‍ ഇനി അറുപത് മണിക്കൂറേയുള്ളു. വോട്ടിങ് ശതമാനം വച്ചുള്ള കണക്കുകൂട്ടല്‍, എക്സിറ്റ് പോള്‍വച്ചുള്ള വാദപ്രതിവാദങ്ങള്‍ എല്ലാം കഴിഞ്ഞ് ആ നിര്‍ണായക വിധിയിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടേ ഇരിക്കുന്ന സമയം. അതിനിര്‍ണായക ജനവിധിയാണ്. ഇനിയൊരു തുടര്‍ഭരണം സാധ്യമോ? ഇനിയൊരു പരാജയം യുഡിഎഫ് താങ്ങുമോ? പൂട്ടിപ്പോയ അക്കൗണ്ട് റീഓപ്പണ്‍ ചെയ്യുമോ? അതിനപ്പുറം എവിടെവരെ? കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ജനവിധിയാണ് തൊട്ടരികെ. മുഖ്യമന്ത്രിയാരാകും എന്ന ചര്‍ച്ചകള്‍ കുറെ ആയല്ലോ. യുഡിഎഫ് അധികാരത്തിലെത്തുമെന്ന  പ്രതീക്ഷയിലാണ് ആ നീക്കങ്ങള്‍. ഇന്ന് നമുക്ക് സംസാരിക്കാം, കേരളത്തിന്റെ അടുത്ത പ്രതിപക്ഷനേതാവ് ആരാകും? 

ENGLISH SUMMARY:

The upcoming Kerala election results are highly anticipated, marking a crucial juncture for the state's political landscape. As the counting of votes draws near, speculation is rife about who will emerge as the next Chief Minister and the leader of the opposition.