യുഡിഎഫ് അധികാരത്തിൽ വന്നാൽ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവുന്നതാണ് നല്ലതെന്ന രാഷ്ട്രീയ വിലയിരുത്തലുമായി സന്തോഷ് പണ്ഡിറ്റ്. രമേശ്‌ ചെന്നിത്തല, വിഡി സതീശൻ, കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ രമേശ്‌ ചെന്നിത്തലയെ പറയുമെന്നും, അത് വ്യക്തിപരമായ ചോയ്സ് ആണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഉമ്മൻ ചാണ്ടിക്കു ശേഷം ചെന്നിത്തലയാണ് മുഖ്യമന്ത്രി ആവേണ്ടത്. OC കഴിഞ്ഞാൽ RC. അതിനു കാരണങ്ങളുമുണ്ട്. 

സതീശൻകഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്. അതിന്റെ പ്രതിഫലനം കൂടിയാവും ഇപ്പോഴത്തെ റിസൾട്ട്‌. പക്ഷെ അദ്ദേഹത്തിന് മുഖ്യമന്ത്രി ആകുവാൻ ഇനിയും എത്രയോ അവസരങ്ങൾ മുന്നിലുണ്ട്. പക്ഷെ അതിനു മുൻപുള്ള 5 വർഷങ്ങളിൽ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തലയുടെ പ്രകടനം മികച്ചത് ആയിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് നിരവധി ഡോക്യുമെന്റുകളും തെളിവുകളും വെച്ചു അഴിമതി ആരോപണങ്ങൾ നടത്തി. പക്ഷെ കഴിഞ്ഞ തവണ ഭാഗ്യം ഉണ്ടായില്ല. അതിനാൽ ഇത്രയും സീനിയർ ആയ  അദ്ദേഹത്തെ ഇത്തവണ മുഖ്യൻ ആക്കണം. 

എന്നാൽ കെസി വേണുഗോപാൽ സീനിയർ നേതാവും, രാഹുൽ ​ഗാന്ധിയുടെ കൂട്ടുകാരനും ഒക്കെ ആണ്. നെഹ്‌റു കുടുംബവുമായുള്ള അടുത്ത ബന്ധം നല്ലതാണ്. അതുപോലെ മുഖ്യനാകുവാൻ 100 ശതമാനം യോഗ്യനും ആണ്. പക്ഷെ ഈയ്യിടെയായി ലൈവ് ആയി അദ്ദേഹം നിൽക്കുന്നു. നിരവധി വിഷയങ്ങളിൽ ഒറ്റയ്ക്ക് ഇടപ്പെട്ട് കൈയ്യടി നേടി. എന്റെ അഭിപ്രായത്തിൽ ഒരു വർഷം മുമ്പ് തന്നെ അദ്ദേഹം കൂടുതലായി കേരളം കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ നടത്തണമായിരുന്നു. അതിനാൽ അദ്ദേഹം മുഖ്യനായി വേണോ എന്നു ചിന്തിക്കേണ്ടി വരും. 

കുഞ്ഞാലി കുട്ടിയുടെ മുസ്ലീം ലീഗിനെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസ് ഒറ്റക്ക് നേടും എന്നതിനാൽ യോഗ്യത ഉണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രി ആകുവാൻ സാധ്യത ഇല്ല. എന്നാൽ മുമ്പ് മഹാരാഷ്ട്രയിൽ സഖ്യ കക്ഷിയായ ശിവസേന പ്രധാന കക്ഷിയായ ബിജെപിയോട് മുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽ യുഡിഎഫ് മുന്നണിയുടെ നട്ടെല്ല് എന്നു കരുതുന്ന മുസ്ലീം ലീഗ് രണ്ടര വർഷം അവർക്കും, രണ്ടര വർഷം കോൺഗ്രസിനും ആയി മുഖ്യമന്ത്രി പദം വീതിക്കണം എന്നും ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ എങ്കിൽ രണ്ടര വർഷത്തിന് മുസ്ലീം ലീഗിന് മുഖ്യമന്ത്രി പദം രണ്ടര വർഷം കിട്ടും. 

അതൊന്നും അവർ അംഗീകരിച്ചില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക്  നിർബന്ധമായും ആവശ്യപ്പെടാം. കൂടെ മൊത്തം മന്ത്രിമാരുടെ പകുതിയും ലീഗിനായി ചോദിക്കാം. - അദ്ദേഹം വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Ramesh Chennithala is the preferred choice for Chief Minister if the UDF comes to power, according to Santosh Pandit's political assessment. He believes Chennithala's performance as opposition leader makes him a strong candidate for the top post.