എക്സിറ്റ് പോളിനെ തള്ളുന്നവരും കൊള്ളുന്നവരും പറഞ്ഞതാണ് ഈ കേട്ടത്. മനോരമ ന്യൂസ് –സി വോട്ടര്‍ അടക്കം രാജ്യത്ത് പുറത്തുവന്ന ഏതാണ്ട് എല്ലാ എക്സിറ്റ് പോളുകളും കേരളത്തില്‍ ഭരണമാറ്റം പ്രവചിക്കുന്നു. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന പ്രഖ്യാപനത്തിന് വേറെ ആളുണ്ടെന്ന മറുപടിയാണോ കേരളം നൽകിയത്?
ഭരണവിരുദ്ധവികാരമില്ലെന്ന വോട്ടെടുപ്പിന് മുമ്പു പുറത്തുവന്ന അഭിപ്രായ സർവേകളിലെ കണ്ടെത്തൽ ജനം തള്ളിയോ? കോടികൾ മുടക്കിയ പരസ്യങ്ങളിലൂടെ പ്രചരിപ്പിച്ച ഭരണ നേട്ടങ്ങൾ നിറം പിടിപ്പിച്ച പ്രചാരവേലകളാണെന്ന് കേരളം തിരിച്ചറിഞ്ഞോ? പിണറായി വിജയൻറെ ചിത്രം നിറച്ച വമ്പൻ ഹോർഡിംഗുകൾ ഗുണമോ ദോഷമോ ഭരണമുന്നണിക്ക് ഉണ്ടാക്കിയത് ?
അതിദാരിദ്ര്യ മുക്ത കേരളം മുതൽ കിഫ്ബിയുടെ അത്ഭുത യന്ത്രമനുഷ്യൻ വരെയുള്ള പ്രൊപ്പഗണ്ടയിൽ ജീവിതാനുഭവമുള്ള വോട്ടർമാർ വീണില്ലെന്ന് നാലാം തിയതി തെളിയുമോ? എന്നാല്‍ യുഡിഎഫ് തരംഗമില്ലെന്ന സൂചന ഭരണകക്ഷിക്ക് ആശ്വാസമോ ?
മുഖ്യമന്ത്രിയുടെ ജനപ്രീതി തുടരുന്നു എന്ന കണ്ടെത്തല്‍ ശരിയോ ?ബിജെപി ഭയത്തിൽ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായോ? 2021 ൽ നേടിയതിൻറെ ഇരട്ടിയിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത് മറ്റെന്താണ്?