തലയ്ക്കുമീതെ താപതരംഗം. താഴെ ചവിട്ടിയാല്‍ പാമ്പിനെപ്പേടി. സമാധാനത്തില്‍ വീടിനകത്തിരിക്കുമ്പോ കെ.എസ്.ഇ.ബി. വക മുന്നറിയിപ്പില്ലാതെ കറണ്ട് കട്ട്. പവര്‍ക്കട്ടില്ലാത്ത പത്താണ്ട് എന്ന തിരഞ്ഞെടുപ്പ് കാലമുദ്രാവക്യം വിളിച്ച് തീര്‍ന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ തന്നെയാണ് ഈ ഇരുട്ട് സമ്മാനം. കേരളത്തില്‍ മിക്കയിടത്തും 15 മിനിറ്റ് വീതം ഒരു ദിവസംതന്നെ പലവട്ടമായി കറണ്ട് പോകുന്നു. ഉപഭോഗം കൂടൂമ്പോഴുള്ള അനിവാര്യ നിയന്ത്രണം എന്നാണ് കെ.എസ്.ഇ.ബി.വിശദീകരണം. പവര്‍ക്കട്ട് എന്നോ ലോഡ് ഷെഡിങ് എന്നോ വിളിക്കാന്‍ പാടില്ലെന്ന്. കടുത്ത ചൂട്, ഡാമില്‍ വെള്ളം കുറഞ്ഞത്, പശ്ചിമേഷ്യന്‍ യുദ്ധപ്രതിസന്ധിയുടം പ്രതിഫലനം.. അങ്ങനെ തുടങ്ങി കുറേ കാരണങ്ങള്‍ നിരത്തി ഈ പ്രശ്നത്തെ വൈദ്യുതി മന്ത്രിയും ഒരളവോളം ലഘൂകരിക്കുന്നു. സംസ്ഥാനം ഇപ്പോള്‍ ഇരുട്ടിലാകുന്നതിന്‍റെ എന്ത് വിളിക്കണം ? ആരെ പഴിക്കണം ? മുന്നറിയിപ്പില്ലാത്ത കറണ്ട് കട്ട് നീതീകരിക്കാവുന്നതോ?