അഴിമതിക്കെതിരായ രാജ്യവ്യാപക മുന്നേറ്റമെന്ന പേരില്‍ ആരംഭിച്ച ആവേശ പോരാട്ടം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അശ്ലീല നാടകമായി പര്യവസനിക്കുകയാണോ? സാധാരണക്കാരന്റെ പേരും അസാധാരണമായ ചിഹ്നവുമായി രാജ്യ തലസ്ഥാനത്ത് നിന്ന് വിപ്ലവം തുടങ്ങിയ പാര്‍ട്ടി തകര്‍ന്നടിയുകയാണോ ? പ്രത്യയ ശാസ്ത്ര അടിത്തറയില്ലാത്ത പാർട്ടികള്‍ ദേ വന്നു, ദാ പോയി എന്നനിലയിലാകും എന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായിരുന്നില്ലെന്ന് കാലം തെളിയിച്ചോ? ആൾക്കൂട്ടത്തിന്റെ ആവേശമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടിത്തറ എന്ന് ആപ്പിന്റെ അനുഭവം വ്യക്തമാക്കുന്നോ ?
ആരുടെ സൃഷ്ടി ആയിരുന്നു അരവിന്ദ് കെജ്രിവാളും സംഘവും എന്ന സംശയം വീണ്ടും ബലപ്പെടുന്നോ ? യുപിഎ സര്‍ക്കാരിനെതിരായ പെരുപ്പിച്ച അഴിമതിക്കഥകള്‍ ആരുടെ തിരക്കഥയായിരുന്നു ? ഓപ്പറേഷൻ താമരയിൽ തലവയ്ക്കാനുള്ള മൂല്യബോധം മാത്രമാണോ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ ആം ആദ്മി പാർട്ടി നേതാക്കൾക്കുള്ളത്? കള്ളന്മാരും കൊള്ളക്കാരും എന്ന് മുമ്പ് പരിഹസിച്ച നേതാക്കൾ കൂറുമാറിയതോടെ ബിജെപിക്ക് വിശുദ്ധ സംഘം ആകുമോ? കേന്ദ്ര ഏജൻസികളുടെ റെയ്ഡും അന്വേഷണവും അവസാനിക്കുമോ? ചൂലു വലിച്ചെറിഞ്ഞ് താമര ഏറ്റുവാങ്ങിയാല്‍ കേജ്രിവാളിന്റെയും സ്ഫടിക കൊട്ടാരക്കഥയും ബിജെപിക്ക് പഴങ്കഥയാവുമോ ? പഞ്ചാബ് സര്‍ക്കാരിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞോ ?