സംസ്ഥാനം ചുട്ടുപൊള്ളുന്നു. ജീവന്‍ പൊലിയുന്നു. വെയില് മാത്രമല്ല... മാളംവിട്ട് കിടക്കപ്പായ വരെയെത്തുന്നു പാമ്പുകള്‍. അസാധാരണമാം വിധം പാമ്പുകടിയുടെ എണ്ണം പെരുകുന്നു. ഇന്നലെ ആല്‍ജോ, ഇന്ന് ദിക്ഷന്‍..കഞ്ഞു ജീവനുകള്‍ പൊലിയുന്നു.  കണ്ണൂരില്‍ സൂര്യാഘാതമേറ്റ് 37 വയസ്സുള്ള സനില്‍ കുമാര്‍ മരിച്ചു. കിണര്‍ പണിക്കാരനായിരുന്നു. മലപ്പുറത്തും കോഴിക്കോട്ടും എറണാകുളം ജില്ലയിലും കടുത്ത വെയിലില്‍ പൊള്ളലേറ്റ് കുട്ടികളടക്കം നിരവധി പേര്‍ ചികില്‍സതേടി. താപതരംഗ മുന്നറിയിപ്പുണ്ട്. മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.  അസാധാരണ സാഹചര്യമാണോ ? ഇത് കൊല്ലുന്ന ചൂടോ?