പട്ടയവും താക്കോലും കൊടുത്ത്.. മാര്‍ച്ച് 1 ന് ആഘോഷപൂര്‍വം ഗണഭോക്താക്കള്‍ക്ക് കൈമാറിയ, വയനാട് സർക്കാർ ടൗൺഷിപ്പിലെ വീടുകളില്‍ ചിലതില്‍... മേല്‍ക്കൂരിയില്‍ നിന്ന് വെള്ളം കിനിയുന്നുണ്ടെങ്കില് അതിനെ എന്ത് വിളിക്കണം ? കെട്ടിടത്തിന് അപകടം വരുത്തുന്ന വിള്ളലല്ല, സാധാരണ കോണ്‍ഗ്രീറ്റ് മേല്ക്കൂരകളില് പലകാരങ്ങള്‍ കൊണ്ട് കണ്ടുവരാറുള്ള SHIRNKAGE CRACK ആണെന്നാണ് നിര്‍മാണക്കമ്പനി ഊരാളുങ്കലിന്റെ വിശദീകരണം. എന്തായാലും ഈ വെള്ളം കിനിയലിനെ, വിള്ളല്‍ കൊണ്ടുണ്ടായ കിനിയല്‍ എന്ന് പറയരുത് എന്നാണ് സര്‍ക്കാര്‍ പക്ഷം. അതിനാല്‍ വിള്ളല്‍ വാര്‍ത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.എ. പ്രഖ്യാപിക്കുന്നു. വെള്ളം കിനിയുന്ന ഭാഗം മനസിലാകാന്‍ എഞ്ചിനീയര്‍മാര്‍ അടയാളപ്പെടുത്തിയ മാര്‍ക്ക് കഴിഞ്ഞ ദിവസം മന്ത്രി ശ്രീ. കെ.രാജന് മായ്ച്ച് കളഞ്ഞതോടെ...വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടെന്ന വിധത്തിലാണ് സൈബറിടത്തെ സിപിഎം പ്രൊഫൈല്‍ എഴുത്തുകള്‍. കെ. രാജന്റെ പരിശോധനയും മാര്‍ക്ക് മായ്ക്കലും നാടകമെന്ന് പ്രതിപക്ഷനേതാവ്. തര്ക്കമങ്ങനെ മൂത്ത് വരുന്നതിനിടെ ഇന്ന് വയനാട്ടില്‍ വേനല്‍ മഴ കിട്ടി. ഇനി മെയ് പാതിയാകുമ്പോഴേക്ക് കാലവര്‍ഷമെത്തിയേക്കും. അവിടെയാണ് ചോദ്യം. ഈ പോക്ക് പോയാല്‍ ദുരന്ത ബാധിതര്‍ക്ക് എന്ന് വീട് താമസയോഗ്യമാകും ? ഇത് കേവലം മേല്ക്കൂരിലയിലെ വിള്ളലിന്റേയോ വെള്ളമിറങ്ങലിന്റേയോ മാത്രം പ്രശാനമാണോ ? ഇവിടെ ശരിക്കും വിള്ളല്‍ വീണിരിക്കുന്നത് ദുരന്തബാധിതന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്മേലാണോ ? അവന്റെ വിശ്വാസത്തിന്മേലോ ?