വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാപോരിന്‍റെ ചൂടിരിക്കെ, അതേചൊല്ലിയുള്ള പടലപ്പിണക്കങ്ങളും നിലനില്‍ക്കെ എല്ലാം മാറ്റിവച്ച് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേര്‍ന്നു. തൃണമൂലും ആംആദ്മി പാര്‍ട്ടിയും അടക്കം പ്രതിനിധികളെ അയച്ചു. ഏകാഭിപ്രായത്തില്‍ ഒരു തീരുമാനമെടുത്തു. കേന്ദ്രം കൊണ്ടുവരുന്ന വനിതസംവണ ഭേദഗതി ബില്‍ പാലമെ‍ന്‍റില്‍ എതിര്‍ക്കും. അത് വനിതാ സംവരണത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല, അതിന്‍റെ മറവില്‍ ഈ രാജ്യത്തെ കീറിമുറിച്ച്, ബിജെപിക്ക് രാഷ്ട്രീയ ഗുണംകിട്ടും വിധത്തില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ സീറ്റ് കൂട്ടി മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ കേന്ദ്രം ശ്രമിക്കുന്നു. 2011ലെ സെന്‍സന്‍ അടിസ്ഥാനമാക്കി, 2029 ലോക്സഭാ തിരഞ്ഞെടുപ്പിന് മു‍ന്‍‌ുപേ മണ്ഡല പുനര്‍ നിര്‍ണയം നടുത്തും.  543 എന്ന ലോകസഭാ സീറ്റ് എണ്ണം 850 ആക്കും എന്നാ ഈ ബില്ലിലെ ശുപാര്‍ശ. അതിനാല്‍ എതിര്‍ക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് ആശങ്ക വേണ്ടെന്നും കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട സീറ്റ് വര്‍ധന ഉണ്ടാകുമെന്നും സര്‍ക്കാര്‍ ഉറപ്പ് പറയുന്നു. – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു – വനിതാബില്ലിനെ കേന്ദ്രസര്‍ക്കാര്‍ മറയാക്കുന്നോ ? മണ്ഡല പുനര്‍ നിര്‍ണയം മരാദയില്ലാതെയോ ? ദക്ഷിണേന്ത്യയില്‍ സീറ്റ് കുറയുമോ ? ബില്ലിനെ എതിര്‍ക്കുന്നതില്‍ ന്യായമുണ്ടോ ?