വോട്ടെല്ലാം പെട്ടിയിലായി 24 മണിക്കൂര്‍ പിന്നിട്ടു. ഇനിയുമുണ്ട് 22 ദിവസത്തെ കാത്തിരിപ്പ്. ജനം വോട്ട് ചെയ്ത രീതിയും അത് ശതമാനത്തില്‍ പ്രതിഫലിച്ചതുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സൂക്ഷ്മമായി പരിശോധിക്കുന്ന സമയമാണ്. 87ന് ശേഷമുള്ള ഉയര്‍ന്ന പോളിങ്ങാണ്. പല ഹോട്ട് സീറ്റുകളിലും 80 ശതമാനം പോളിങ്ങുണ്ട്. കുറച്ച് സമയമേ കിട്ടിയുള്ളു എങ്കിലും എല്ലാം സംസാരിച്ചും സംവദിച്ചുംപോയ പ്രചാരണ കാലമാണ്. അപ്പോള്‍ കണക്കെടുത്തോ പാര്‍ട്ടികള്‍? പുറത്തുപറയുന്നത് യഥാര്‍ഥ വിലയിരുത്തലോ അല്‍പം കൂട്ടിപ്പറച്ചിലോ? നൂറ് സീറ്റെന്നതിനും ചരിത്രവിജയമെന്നതിനും യുഡിഎഫിന്റെ കയ്യിലെ കണക്കെന്താണ്? ആത്മവിശ്വാസ പ്രകടനത്തിന്റെ തുടര്‍ച്ചയില്‍ മറ്റ് ആലോചനകള്‍ക്ക് കടക്കാനുള്ള ധൈര്യമായോ യുഡിഎഫിന്? നൂറെന്ന് ഈ പകല്‍ എല്‍ഡിഎഫില്‍നിന്ന് കേട്ടില്ല, പക്ഷെ തുടര്‍ഭരണമെന്ന് മുന്നണി കണ്‍വീനര്‍ ഉറപ്പിക്കുമ്പോള്‍, അതിന് ആധാരമാകുന്ന വസ്തുതകളെന്ത്? ബിജെപി ഉറപ്പിക്കുന്ന നമ്പറെത്ര? ഇനിമേല്‍‌ ത്രികോണില്ല, ബിജെപിയും എതിരാളികളുംമാത്രമെന്ന സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കോണ്‍ഫിഡന്‍സോ ഓവര്‍ കോണ്‍ഫിഡന്‍സോ? 

ENGLISH SUMMARY:

Kerala election polling percentage has been released with 24 hours past the vote casting, and the public is eagerly awaiting the results. Political parties are meticulously analyzing the voting patterns and their reflection in the percentages, especially given the high turnout which is the highest since 1987, with many hot seats recording over 80% polling.