പി.എം ശ്രീയിലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ സഹതാപമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞതിന മാപ്പു പറയണം. അബ്ദുള്‍ വഹാബിന്റെ ചോദ്യം ലീഗിന്റെ ചങ്കിനേറ്റ അടിയെന്നുംജോണ്‍ ബ്രിട്ടാസ് എംപി.
ചുരുങ്ങിയ കാലയളവിനുള്ളിൽ സർക്കാർ എടുത്ത നിലപാട് മാറ്റം വലിയ പതനമാണെന്നും ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തിരുത്തൽ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ പേര് തന്നെ മാറ്റി യു-ടേൺ സർക്കാർ എന്ന് വിളിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ്.