പേരാമ്പ്രയിലെ വോട്ടുപിടിത്തം പിടിവിട്ടോ? പിടിവിട്ടുവെങ്കില്‍ അതെങ്ങനെയാണ്? രാഷ്ട്രീയവും സാമൂഹിക ക്ഷേമവിഷയങ്ങളും പറയുന്നതിന് പകരം സാമുദായിക വിഭാഗീയചേരിതിരിവിലേക്ക് ഒരു അനൗണ്‍സ്മെന്‍റിലൂടെ കാര്യങ്ങള്‍ പോയത്. അന്വേഷിക്കേണ്ടേ? ഇത് എല്‍ഡിഎഫിന്‍റെ ഔദ്യോഗികമായി നേരത്തേ എഴുതി തയാറാക്കി റെക്കോര്‍ഡ് ചെയ്ത് അനൗണ്‍സ്മെന്‍റിന്‍റെ ഭാഗമായ ഒന്നല്ല എന്നുപറയുന്നത് എല്‍ഡിഎഫിന്‍റെ കണ്‍വീനര്‍ കൂടിയായ സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ പിന്നെ എല്‍ഡിഎഫിന്‍റെ വാഹനത്തില്‍ ഈ അനൗണ്‍സ്മെന്‍റ് വന്നത് എങ്ങനെ എന്ന് അന്വേഷിക്കാന്‍ സിപിഎമ്മിന് ഉത്തരവാദിത്ത്വമില്ലേ? പാര്‍ട്ടിയത് ചെയ്യുന്നുണ്ടോ? പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എഫ്ഐആര്‍ ഇട്ടിട്ടുണ്ടോ? അന്വേഷണം നടക്കേണ്ടതല്ലേ? ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊന്ന് സമാനമാന സംഭവം കേള്‍ക്കുന്നത് നമ്മള്‍ ആദ്യമല്ല. പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ നാലുവോട്ടിന് നിലമറന്ന്, കളം മറന്ന്, സാമൂഹിക അന്തരീക്ഷം മറന്ന് ആരാണ് കളിക്കുന്നത്? ആരാണ് ഇവിടെ തിരശ്ശീലയ്ക്ക് പിറകില്‍ കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കുന്നത്? കാണാം കൗണ്ടര്‍ പോയിന്‍റ്.