140ല്‍ പാതിയിലേറെ സീറ്റുകളില്‍ പോരാട്ട ചിത്രം തെളിഞ്ഞു. ഒന്നാം നാള് തന്നെ സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ ഉഴുതു തുടങ്ങിയ ഗോഥയിലേക്ക്.. ഇന്നലെ ബിജെപിയുടെ 47 പേരെത്തി. ഇന്ന്, കാത്തിരുന്നു കാത്തിരുന്നു കോണ്‍ഗ്രസ് പട്ടികയും വന്നു. ആദ്യ ലിസ്റ്റില്‍ 55 പേര്. തർക്ക മണ്ഡലങ്ങളില്ല.
സിറ്റിങ് MLA എല്‍ദോസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. എംപിമാർ മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കിലും സുധാകരനും അടൂർ പ്രകാശും ആവശ്യപ്പെട്ട കണ്ണൂരിലും കോന്നിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല എന്നത് ശ്രദ്ധേയം.
രണ്ടുവനിതകളും എട്ട് പുതുമുഖങ്ങളുമായി, ലീഗുമിറക്കി ഇന്ന് ഇരുപത്തിയഞ്ച് സ്ഥാനാര്‍ഥികളെ. അങ്ങനെ പാതി കേരളത്തിലെങ്കിലും മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുമായി, പോരാട്ട ചിത്രം ക്രിസ്റ്റല്‍ ക്ലിയറായി.
പൊട്ടലും ചീറ്റലും പലയിടത്തും പലവിധത്തില്‍ ഇപ്പോഴും കാണാം. കോണ്‍ഗ്രസില്‍ സീറ്റ് തല്ലെങ്കില്‍, സിപിഎമ്മില്‍ പാര്‍ട്ടി മറ ഭേദിക്കുന്നു ഭിന്നാഭിപ്രായങ്ങള്‍. തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിന് അധികാരഭ്രമമെന്ന് നിലപാട്