'രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2021 മെയ് 20ന് കേരളത്തില്‍ മൂന്നുലക്ഷത്തിപതിനേഴായിരത്തിഎണ്ണൂറ്റിഅന്‍പത് കോവിഡ് രോഗികളള്‍ ഉണ്ടായിരുന്നു. എങ്ങോട്ടാണ് ലോകത്തിന്റെ പോക്ക് എന്നതില്‍ ആശങ്ക നിലനില്‍ക്കുന്ന ഘട്ടം'.
ഏകദേശം ഈ രീതിയിലായിരുന്നു ജൂണ്‍ നാലിലെ തന്റെ ആദ്യ ബജറ്റില്‍ അന്നത്തെ ധനമന്ത്രിയുടെ പ്രസംഗം. പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള മനുഷ്യരാശിയുടെ കഴിവാണ് ലോകത്തെ ഇന്ന് കാണുന്ന അവസ്ഥയിലാക്കിയത്. പ്രതിസന്ധികളിലെ അതിജീവനത്തെക്കുറിച്ച് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസാരിക്കുന്നു.