യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനങ്ങള്‍ പ്രവചനാതീതമാണ്. അത്തരമൊരു തീരുമാനം ദാ, ഗള്‍ഫ് മേഖലയെയാകെ യുദ്ധമുനമ്പിലേക്ക് തള്ളിവിട്ടിരിക്കുന്നു. സമാധാനചര്‍ച്ചകള്‍ പൂര്‍ത്തിയാവും മുമ്പാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനിലേക്ക് അസമാധാനത്തിന്‍റെ മിസൈല്‍ തൊടുത്തത്. ഇറാൻ തിരിച്ചടിച്ചത് ഇസ്രയേലിൽ മാത്രമല്ല, യുഎസ് സൈനിക താവളങ്ങളുള്ള ഗ‌ൾഫ് രാജ്യങ്ങളിലേക്കുമാണെന്നത് നമ്മുടെ ആശങ്ക ആകാശത്തോളമുയർത്തുന്നു. ആക്രമണവും പ്രത്യാക്രമണവും ഒരു പൂർണ്ണ യുദ്ധത്തിലേക്കെത്തുമോ? ഇസ്രായേൽ പറയുന്നത് — ഇറാൻറെ ആണവ പദ്ധതി തങ്ങളുടെ നിലനില്പിന് ഭീഷണിയാണെന്ന്. ഇറാൻറെ വാദം , അത് ആ രാജ്യത്തിന്റെ അവകാശമാണെന്ന്. അമേരിക്കയുടെ ആവശ്യം —സ്ഥിരതയും സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷയും. മൂന്ന് രാജ്യങ്ങൾ..മൂന്ന് പക്ഷങ്ങള്‍. പക്ഷേ നാം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവ- ഇത് വ്യാപക പ്രത്യാഘാതങ്ങളുള്ള നീണ്ട യുദ്ധത്തിലേക്കുള്ള ഇരുണ്ട പാതയാണോ? അതോ, മിസൈലുകളേക്കാൾ വേഗത്തിൽ സമാധാനത്തിൻറെ നയതന്ത്രം പ്രവർത്തിക്കുമോ? ഇറാനിലെ ഖമനയി ഭരണകൂടത്തെ വീഴ്തത്താന്‍ ട്രംപ്– നെതന്യാഹു കൂട്ടുകെട്ടിനാവുമോ?

ENGLISH SUMMARY:

US Iran tensions are escalating rapidly due to President Trump's unpredictable decisions, pushing the Gulf region to the brink of war. This conflict raises concerns about a potential full-scale war with widespread repercussions, questioning whether diplomacy can outpace missile attacks.