പൊതുഖജനാവിന്ന് പണം മുടക്കി, ഒന്നും രണ്ടുമല്ല 20 കോടി മുടക്കി പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി ഭാഗമാക്കി തിരഞ്ഞെടുപ്പിന് മുന്‍പേ ഒരു സര്‍വേ. നവകേരള സിറ്റിസണ്‍ റസ്പോണ്‍ പ്രോഗ്രാം എന്ന് പേരും. ഇത് സര്‍ക്കാര്‍ ചെലവില്‍  നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിപാടിയാണെന്ന രാഷ്ട്രീയ ആക്ഷേപം നേരത്തെ ഉയര്‍ന്നതാണ്. ഇന്ന് ഹൈക്കോടതി സര്‍വേ പരിപാടി അങ്ങ് റദ്ദാക്കി. അടിമുടി നിയമ വിരുദ്ധവും ചട്ടങ്ങള്‍ മറികടന്നുമാണ് ഈ സര്‍വ്വേക്കായി തീരുമാനം എടുത്തതും തുക വകയിരുത്തിയതും എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കും മുന്‍പ് ഇങ്ങനെ ഒരു ഒരു സര്‍വേയുടെ കാര്യം പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് കത്തെഴുതി അറിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രം എങ്ങനെ അറിവുകിട്ടി എന്നും കോടതി ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ എം.വി.ഗോവിന്ദനായില്ലെന്നും വിധിയില്‍ കോടതി പറയുമ്പോള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമേറ്റ അടിയുടെ ആഘാതം വലുതെന്ന് വ്യക്തം. എന്തിന് വോട്ടിനുമുന്നേ ഇമ്മട്ടിലൊരു സര്‍വേ? 

ENGLISH SUMMARY:

The Kerala High Court has canceled the Navakerala Citizen Response Program, a government-funded pre-election survey involving 20 crore rupees, deeming it illegal and a violation of rules. The court questioned how the CPM state secretary received information about the survey before the official government order, highlighting the significant impact on the government and party