ആഗോള അയ്യപ്പസംഗമത്തിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു കെട്ടുകഥയാണോ ? അല്ല. റിപ്പോര്‍ട്ട് ഒര്‍ജിനലാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ സ്ഥാപാനം നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ആധാരമാക്കി ഹൈക്കോടതിയില്‍ ദേവസ്വം സെപെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും കോ‍ടതി, അതിന്‍മേല്‍ ചോദിച്ച ചോദ്യവും നമ്മുടെ മുന്‍പിലുണ്ട്. അതാണ് സത്യം എന്നിരിക്കെ, ശരിക്കുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വരട്ടെ, ഇപ്പോഴത്തെ വാര്‍ത്തയെല്ലാം എസ്റ്റിമേറ്റ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയല്ലേ എന്ന് സിപിഎം നേതാക്കള്‍ക്ക് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? ദിവസം ഇത്രയായിട്ടും.. വാര്‍ത്തയും വിവാദവും കത്തിയിട്ടും... വരവുചെലവു കണക്കുകളെ കുറിച്ച് വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും സംശയം തീരുമാറ് മറുപടി നല്‍കാന്‍ സര്‍ക്കാരിന്  എന്നുവച്ചാല്‍ ദേവസ്വം മന്ത്രിക്ക് പറ്റാതെ പോകുന്നത് എന്തുകൊണ്ടാണ്? കാശ് കട്ടുമുടിച്ചില്ലെങ്കില്‍, കള്ളക്കണക്ക് എഴുതിയില്ലെങ്കില്‍, ഉള്ള കണക്ക് ഇതുപോലെ അവ്യക്തമാകുന്നതും പല ചെലവിനും ബില്ലോ രേഖയോ ഇല്ലാത്തതും എന്തുകൊണ്ടാണ് ? കട്ടതുകൊണ്ടാണോ കണക്കുപാളിയത് ?

ENGLISH SUMMARY:

Ayyappan Sangamam audit report is a genuine document, not a fabrication. The High Court's involvement and the questions raised by the court based on the audit report from a private institution confirm its authenticity, yet leaders are questioning the basis of current news.