കഴിഞ്ഞ സെപ്റ്റബര്‍ 20 ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമം എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ?അതില്‍ നിന്നാണ് പലതിന്റെയും തുടക്കം. അയ്യപ്പസംഗമം ആളിക്കത്തിയ നേരത്താണ് അതിന്റെ ഓരം ചേര്‍ന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രംഗപ്രവേശനം. സംഗമവും  ശബരിമല സീണണും കഴിഞ്ഞു.. എന്നിട്ടും സ്വര്‍ണക്കൊളള അന്വേഷണം എങ്ങോട്ടു പോകണം എന്നറിയാതെ വട്ടം ചുറ്റുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇതിനിടയിലാണ് അയപ്പ സംഗമത്തിന്‍റെ കണക്കുകള്‍ കോടതി വഴി നാട് അറിയുന്നതും. 

നിയമസഭയില്‍ മന്ത്രി പറഞ്ഞതല്ല ദേവസ്വം ബോര്‍ഡ് കോടതിക്ക് നല്‍കിയ കണക്കിലുളളത്. ദേവസ്വം കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ  ഓഡിറ്റ് റിപ്പോർട്ട് തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പറയുന്നു. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ നിന്ന് മനസിലാക്കേണ്ടത് എന്താണ്.. വരവ് ചിലവ് കണക്കുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓ‍ഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് ഉത്തരവിട്ടത്.ഏത് കണക്കാണ് ശരി.

ENGLISH SUMMARY:

The Ayyappa Sangamam in Pampa in September 2023 marked the beginning of significant developments related to the Sabarimala gold scam investigation. Financial irregularities unearthed during the event have led the High Court to order explanations from the Travancore Devaswom Board and the state audit department regarding discrepancies in revenue and expenditure.