ശബരിമല സ്വർണക്കൊള്ളയിലെ  എസ്.ഐ.ടി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചൊല്‍പ്പടിക്ക് ആടും വിധം പ്രഹസനമാകുന്നെന്ന് പ്രതിപക്ഷം പറയുമ്പോള്‍ ഹൈക്കോടതിക്ക് അന്വേഷണം ഒകെ. വിശ്വാസം. തൃപ്തി. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ ആശങ്കയില്ല. കുറ്റവാളികൾ ആരും രക്ഷപെടില്ലെന്നും സങ്കീര്‍ണമായ കേസും അതേമട്ടിലുള്ള അന്വേഷണവുമാണെന്ന് കോടതി. ഈ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ദിവസങ്ങളായി നിയമസഭ സംഭിപ്പിക്കുകയാണ്. സഭാ കവാടത്തിലെ പ്രതിഷേധം അകത്തളത്തിലേക്കും കൊണ്ടുവന്ന് സ്പീക്കറുടെ ചേംബറോളം എത്തി. ഇന്ന് അതിന്‍മേലുള്ള മറുപടിക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം പ്രതിപക്ഷ നേതാവിനെ പറഞ്ഞിരുത്താല്‍ മന്ത്രിമാര്‍ അഞ്ചുപേര്‍ രംഗത്തിറങ്ങിയതും നമ്മള്‍ കണ്ടു. കൗണ്ടര്‍‌ പോയ്ന്‍റ് ചോദിക്കുന്നു– SIT അന്വേഷണത്തില്‍ കട്ടവരെല്ലാം കുടുങ്ങുമോ ? കോടതിക്ക് വിശ്വാസമുള്ള സ്ഥിതിക്ക് പ്രതിപക്ഷം സമരം അവസാനിപ്പിക്കുമോ ?